കോട്ടയം: ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു. നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശങ്കരൻ കെ മുഖ്യ പ്രഭാഷണം നടത്തി. റിജനൽ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി വിജി പി. എൻ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിനോടനുബന്ധിച്ച് എം.ടി വാസുദേവൻ നായർ സ്മരണിക യുടെ പ്രകാശനം എസ്. എസ്. കെ. കോട്ടയം ജില്ല പ്രൊജക്ട് ഓഫീസർ കെ. ജെ പ്രസാദ് നിർവ്വഹിച്ചു.
റിട്ടയർ ചെയ്യുന്ന പ്രഥമാദ്ധ്യാപിക ശ്രീമതി ആശ സി.ബി.ക്കും റീജനൽ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ എ.ഒ. സിബിമോൻ പി.പി ക്കും സമുചിതമായ യാത്രയയപ്പ് നൽകി. പി.ടി.എ. വൈസ് പ്രസിഡൻ്റ് ബാലമുരളി അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ മഞ്ജുള . സി , പ്രിയദർശൻ എൻ , രാജശ്രീ .കെ , ദേവി ബി. ആനന്ദ് , ഷീന ടി. ഐ , കുമാരി ഗൗരി നന്ദന എന്നിവർ പ്രസംഗിച്ചു. ആശ.സി.ബി , സിബിമോൻ പി.പി എന്നിവർ മറുപടി പ്രസംഗം നടത്തി.