ജീവനക്കാരെ വഴിയാധാരമാക്കിയ സര്‍ക്കാരിന് മാര്‍ക്കിട്ട് ജീവനക്കാര്‍; മാര്‍ക്ക് ‘വട്ടപൂജ്യം’ ആക്കിയില്ല

ആനുകൂല്യങ്ങളെല്ലാം തടഞ്ഞു വെച്ചും അര്‍ഹിക്കുന്നത് കവര്‍ന്നെടുത്തും സര്‍ക്കാര്‍ ജീവനക്കാരെ ഞെക്കിപ്പിഴിയുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ നയം അറബിക്കടലില്‍ എന്ന മുദ്രാവാക്യം സെക്രട്ടേറിയറ്റില്‍ നിന്നു ഉര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിരിക്കുകയാണ്.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കൈവിട്ട സര്‍ക്കാര്‍ എന്ന പേരുദോഷത്തിനൊപ്പം ജീവനക്കാരും വെറുത്തിരിക്കുന്നു എന്നതിന് തെളിവണിത്. ആര്‍ക്കും സ്വയം വിലയിരുത്താം എന്നതു കൊണ്ട് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിനെ ആ വിലയില്‍ മാത്രമാണ് ജീവനക്കാരും കാണുന്നത്. എന്തോ വലിയ സംഭവം ചെയ്തുവെന്ന രീതിയില്‍ ഇറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിയിരിക്കുകയാണവര്‍.

Advertisements

തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇടതുപക്ഷത്തിന് വലിയ പ്രോഗ്രസ് റിപ്പോര്‍ട്ടാണ് നല്‍കിയത്. ഇതിനു പിന്നാലെയാണ് ജാള്യത മറയ്ക്കാനായി സര്‍ക്കാരിന്റെ ജനോപകാരമല്ലാത്ത പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കിയിരിക്കുന്നത്. എന്നാല്‍, ഇതിനു മറുപടിയായി ജീവനക്കാരുടെ പ്രതിഷേധ പ്രോഗസ് റിപ്പോര്‍ട്ട് പിന്നാലെ എത്തി. വട്ടപ്പൂജ്യമാണ് സര്‍ക്കാരിന് ജീവനക്കാര്‍ കൊടുത്തിരിക്കുന്ന മാര്‍ക്ക്. എങ്കിലും 20ല്‍ എത്ര എന്നു മനസ്സിലാക്കാന്‍ വേണ്ടി മാത്രം ഒന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടേറിയേറ്റ് ആക്ഷന്‍ കൗണ്‍സിലാണ് ഒരു മാര്‍ക്ക് കൊടുത്ത് നാണം കെടുത്താതെ നിര്‍ത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്ന് വര്‍ഷത്തെ പിണറായി ഭരണത്തില്‍ ജീവനക്കാര്‍ക്ക് നഷ്ടപ്പെട്ട ആനുകൂല്യങ്ങള്‍ അക്കമിട്ട് നിരത്തിയാണ് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്. 3 വര്‍ഷത്തെ ഭരണത്തില്‍ ആകെ കിട്ടിയത് ഒരുഡി.എ മാത്രമാണെന്നും ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ‘ ജീവാനന്ദം ‘ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബല്ലാത്തൊരു പ്രോഗ്രസ് റിപ്പോര്‍ട്ട് 1/ 20, മൂന്ന് വര്‍ഷം – 1 ഗഡു ഡി.എ എന്ന തലക്കെട്ടിലാണ് ജീവനക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഇറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടിനേക്കാള്‍ ജീവനക്കാര്‍ ഇറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടാണ് സെക്രട്ടേറിയേറ്റില്‍ ഇപ്പോള്‍ വലയി ചര്‍ച്ചയാകുന്നത്.

എട്ടാം വര്‍ഷ പരീക്ഷയില്‍ എട്ടു നിലയില്‍ പൊട്ടിയ ഇടതുഭരണം സ്വന്തം പ്രോഗ്രസ് റിപ്പോര്‍ട്ടു സ്വയം സാക്ഷ്യപ്പെടുത്തി പൊതുജന സമക്ഷം പരിഹാസ്യരാവുന്നു. നാല്‍പത്തിയഞ്ച് ദിവസം മുമ്പ് നടത്തിയ പരീക്ഷയില്‍ വാരിക്കോരി മോഡറേഷന്‍ കൊടുത്തിട്ടു പോലും ഇരുപതില്‍ കേവലം ഒരു മാര്‍ക്ക് മാത്രം നേടിയവര്‍ ഉജ്ജ്വലമായ പുരോഗതിയെന്ന് വലിയവായില്‍ ഓരിയിടുന്നത് പ്രബുദ്ധകേരളത്തില്‍ ത്രികാലസ്മരണകളുണര്‍ത്തുകയാണ്. കെടുതികളാല്‍ സമ്ബന്നമായ രണ്ടാംവരവിലെ ദുരിതപ്പെയ്ത്തില്‍ പെട്ട് ജനങ്ങളും ജീവനക്കാരും നട്ടം തിരിയുമ്ബോള്‍ ചുവപ്പ് മഷി കൊണ്ട് കോറിയ പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ പുറംചട്ട പോലും പുറത്തു കാണിക്കുന്നതിന് തന്നെ അസാമാന്യ ചര്‍മശേഷി വേണമെന്നും പ്രോഗ്രസ് റിപ്പോര്‍ട്ടിലെ ആമുഖത്തു പറയുന്നു.

Hot Topics

Related Articles