സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ക്ഷാമബത്ത അനുവദിക്കാൻ സര്‍ക്കാര്‍ തയ്യാറാവണം ; ലീവ് സറണ്ടര്‍ പി.എഫില്‍ ലയിപ്പിക്കുന്നതിന് പകരം പണമായിത്തന്നെ നല്‍കണം ; രമേശ് ചെന്നിത്തല

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ക്ഷാമബത്ത അനുവദിക്കാൻ സര്‍ക്കാര്‍ തയ്യാറാവണമെന്ന് രമേശ് ചെന്നിത്തല. അഞ്ചു ഗഡു ഡി.എ ഇപ്പോള്‍ കുടിശ്ശികയാണ്. ജൂലായ് ഒന്നു മുതല്‍ ആറാമത്തെ ഗഡുവിന് ജീവനക്കാര്‍ അര്‍ഹരാണ്.

Advertisements

സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ഡി.എ അനുവദിച്ചിട്ടുണ്ട്. ഇത് ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്. ലീവ് സറണ്ടറിന്റെ കാര്യത്തിലും ജീവനക്കാരെ പറ്റിക്കുന്ന രീതിയിലാണ് ഉത്തരവുകള്‍. ലീവ് സറണ്ടര്‍ ജീവനക്കാര്‍ക്ക് നേരിട്ടു നല്‍കാതെ പി.എഫില്‍ ലയിപ്പിക്കുന്നത് കാരണം സര്‍ക്കാരിന് നിലവില്‍ യാതൊരു ബാദ്ധ്യതയും ഉണ്ടാകുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജീവനക്കാര്‍ക്ക് കുടിശ്ശികയായ മുഴുവൻ ഡി.എയും ഉടൻ അനുവദിക്കണമെന്നും ലീവ് സറണ്ടര്‍ പി.എഫില്‍ ലയിപ്പിക്കുന്നതിന് പകരം പണമായിത്തന്നെ നല്‍കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Hot Topics

Related Articles