അവധിയെടുത്ത് മുങ്ങിയാൽ ഇനി പിടിവീഴും ; സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന സർക്കാർ . അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നവർക്കും വിലക്ക്. ഇനി മുതൽ സര്‍വീസ് കാലയളവില്‍ അഞ്ച് വര്‍ഷം മാത്രമായിരിക്കും ശൂന്യവേതന അവധി. 20 വര്‍ഷത്തെ അവധിയാണ് അഞ്ച് വര്‍ഷത്തേക്കായി കുറച്ചത്. അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സര്‍ക്കാര്‍ നിലപാട്. 5 വര്‍ഷത്തിന് ശേഷം ജോലിയില്‍ ഹാജരായില്ലെങ്കില്‍ പിരിച്ചുവിടും.

Advertisements

സര്‍ക്കാര്‍ ജീവനക്കാരും അര്‍ധ സര്‍ക്കാര്‍ ജീവനക്കാരും ശൂന്യവേതന അവധി എടുക്കുന്നതില്‍ നിന്നാണ് സര്‍ക്കാര്‍ വിലക്കിയത്. സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ സര്‍വിസില്‍ കയറിയ ശേഷം ജീവനക്കാര്‍ പത്തും ഇരുപതും വര്‍ഷത്തില്‍ കൂടുതല്‍ അവധി എടുത്ത് വിദേശത്തും മറ്റും ജോലി ചെയ്യുന്നതായി  കണ്ടെത്തിയിരുന്നു.ഇതേതുടര്‍ന്നാണ് ഇക്കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.

Hot Topics

Related Articles