കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സന്ദര്‍ശനത്തിന് മുന്നോാടിയായി കാലിക്കറ്റ് സര്‍വകലാശാലയില്‍ സുരക്ഷ വര്‍ധിപ്പിച്ചു.മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ 600 ഓളം പൊലീസുകാരെയാണ് ഗവര്‍ണറുടെ സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്.കാലിക്കറ്റ് യൂണിവെഴ്സിറ്റി കാമ്പസിനുള്ളില്‍ എസ്.എഫ്.ഐ ബാനറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്യാമ്ബസില്‍ ഇപ്പോള്‍ പ്രതിഷേധിക്കുകയാണ്.
രൂക്ഷമായ വിമര്‍ശനമാണ് എസ്.എഫ്.ഐ ഗവര്‍ണര്‍ക്കെതിരെ നടത്തിയത്. ആര്.എസ്.എസ് തെമ്മാടികളെ കേരളത്തിലെ ക്യാമ്ബസുകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന പണിയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഘപരിവാരത്തിന്റെ ചട്ടുകമെന്നോണം കേരളത്തിലെ സര്‍വകലാശാലകളുടെ ചാൻസിലറായ കേരളത്തിന്റെ ക്യാമ്ബസുകളിലൂടെ പാൻപരാഗ് മുറുക്കിത്തുപ്പി നടക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ മാറുന്ന കാഴ്ച്ചയാണ് നമ്മള് കാണുന്നത്. രണ്ടു സര്‍വ്വകലാശാലകളിലേക്ക് ഒരുപറ്റം ആര്.എസ്.എസിന്റെ തെമ്മാടികളെ റിക്രൂട്ട് ചെയ്യാൻ ആരിഫ് മുഹമ്മദ് ഖാൻ എന്ന ചാൻസിലര്‍ തയ്യാറാകുന്നു’. ആര്‍ഷോ ആരോപിച്ചു. അതേസമയം സര്‍വ്വകലാശാല ഗസ്റ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.