എല്ലാത്തിൻ്റെയും അധികാരി എന്ന തോന്നലാണ് ഗവർണർക്ക് ; ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മന്ത്രി ആർ ബിന്ദു

കേരള യൂണിവേഴ്സിറ്റി സെനറ്റ് യോ​ഗത്തിൽ പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കുറ്റപ്പെടുത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മന്ത്രി ആർ ബിന്ദു.നിയമം ലംഘിച്ചിട്ടില്ല. സർവ്വകലാശാല ആക്റ്റും സ്റ്റാറ്റ്യൂട്ടും ലംഘിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.ചട്ടങ്ങൾ പരിശോധിച്ചാൽ കാര്യം മനസിലാകുമെന്നും മന്ത്രി വ്യക്തമാക്കി.കേരള സർവ്വകലാശാല സെനറ്റ് യോഗം നടന്നത് നിയമപരമായി തന്നെയാണ്. കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇകഴ്ത്താനുള്ള ശ്രമം നടക്കുന്നുണ്ട്.

Advertisements

താൻ നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഗവർണർക്ക് കോടതിയിൽ പോകാമല്ലോ.താനാണ് എല്ലാത്തിൻ്റെയും അധികാരി എന്ന തോന്നലാണെന്നും മന്ത്രി വിമര്‍ശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെനറ്റ് യോഗത്തിലേക്ക് പോകാൻ പ്രൊ ചാൻസർലർക്ക്‌ അധികാരമില്ലെന്ന് ​ഗവർണർ ആവർത്തിച്ചിരുന്നു. യൂണിവേഴ്‌സിറ്റി നടപടികളിൽ പ്രൊ ചാൻസലർ ഇടപെടരുതെന്ന് കോടതി വിധിയുണ്ട്.മിനിമം മരാദ്യ പോലും അവർ കാണിച്ചില്ലെന്നുമായിരുന്നു ​ഗവർണറുടെ കുറ്റപ്പെടുത്തല്‍.മന്ത്രിക്ക് കോടതിയോട് ബഹുമാനമില്ല.സെനറ്റ് യോ​ഗത്തിൽ പങ്കെടുത്ത മന്ത്രിയുടെ നടപടി നിയമവിരുദ്ധമാണ്.മന്ത്രിയെ താൻ ചുമതലപ്പെടുത്തിയിട്ടില്ല.സുപ്രീംകോടതി ഉത്തരവ് മന്ത്രി ലംഘിച്ചു.കോടതി വിധിക്ക് പുല്ലുവിലയാണ് മന്ത്രി നൽകിയതെന്നും ​ഗവർണർ കുറ്റപ്പെടുത്തിയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.