തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ച ലോകായുക്ത നിയമ ഭേദഗതി ബില്ലിന് അംഗീകാരം.ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു രാഷ്ട്രപതിയുടെ തീരുമാനം ഗവർണർക്ക് തിരിച്ചടിയും കേരള സർക്കാരിന് വൻ നേട്ടവുമായി.സർക്കാരും ഗവർണറും തമ്മിലുള്ള പോരിനിടെയാണ് ബില്ലില്‍ തീരുമാനമെടുക്കാനായി ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് അയച്ചത്. സെക്ഷൻ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതായിരുന്നു ബില്‍. 2022 ആഗസ്റ്റിലായിരുന്നു ലോകായുക്ത ബില്‍ നിയമസഭ പാസാക്കിയത്. ലോകായുക്ത ജുഡിഷ്യറി ബോഡി അല്ലെന്നും അന്വേഷണ ഏജൻസി തന്നെ വിധി പറയാൻ പാടില്ലെന്നും ബില്‍ അവതരിപ്പിച്ച മന്ത്രി പി. രാജീവ് പറഞ്ഞിരുന്നു. അന്വേഷണം, കണ്ടെത്തല്‍. വിധി പറയല്‍ എന്നിവയെല്ലാം ഒരു സംവിധാനത്തില്‍ വരുന്നത് മറ്റെവിടെയും ഇല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.