“തനിക്കൊരു സുരക്ഷയും വേണ്ട”; സെൽഫിയെടുത്ത്, ഹൽവ കഴിച്ച് മിഠായി തെരുവിലൂടെ നടന്ന് ഗവർണർ

കോഴിക്കോട് : സുരക്ഷാ നിർദേശങ്ങൾ അവഗണിച്ച് ഗവർണർ കോഴിക്കോട് മിഠായി തെരുവിൽ. സുരക്ഷയില്ലാത്തെ ആൾക്കൂട്ടത്തിനിടയിലേക്ക് എത്തിയ അദ്ദേഹം ഹൽവ വാങ്ങാനാണ് താൻ എസ്എം സ്ട്രീറ്റിൽ എത്തിയതെന്ന് പറഞ്ഞു. ഹൽവ കടയിൽയിലെത്തി ഹൽവ രുചിച്ച് ഗവർണർ റോഡിലേക്ക് നടന്നു. വിദ്യാർത്ഥികളും നാട്ടുകാരുമായി സംവദിച്ചു അവർക്കൊപ്പം സെൽഫി എടുത്തു. യുവമോർച്ച നേതാക്കളും ഗവർണർക്കൊപ്പം ഉണ്ടായിരുന്നു.

Advertisements

തനിക്കൊരു സുരക്ഷയും ആവശ്യമില്ല. കണ്ണൂരിനെ പറ്റി പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു. കണ്ണൂർ ജില്ലയിൽ അക്രമങ്ങളുണ്ടാക്കിയ അതേ ആളാണ് തന്നെ പേടിപ്പിക്കാൻ ശ്രമിച്ചത്. കണ്ണൂരിലെ എത്ര കൊലപാതകങ്ങളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് നിങ്ങൾക്കറിയാമോ എന്ന് ഗവർണർ ചോദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“നഗരത്തിലേക്ക് ഇറങ്ങുക തന്നെ ചെയ്യും. ഒരു സുരക്ഷയും ആവശ്യമില്ല. കേരളത്തിലെ ജനങ്ങൾ എന്നെ സ്നേഹിക്കുന്നു. എസ്എഫ്ഐ മാത്രമാണ് പ്രതിഷേധിക്കുന്നത്. ആരും എന്നെ ആക്രമിക്കില്ല”: ഗവർണർ പറഞ്ഞു.

കേരള പോലീസിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. കേരള പൊലീസ് കേരളത്തിലെ മികച്ച പൊലീസാണ്. പൊലീസിന് ജോലി ചെയ്യാൻ അനുവാദം നൽകാത്തതാണ് പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

(Arif Mohammad Khan Visted Calicut SM Street)

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.