തിരുവനന്തപുരം : ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരില്‍ അസാധാരണ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇന്ന് വാര്‍ത്താസമ്മേളനം വിളിക്കാനാണ് ഗവര്‍ണറുടെ തീരുമാനം.രാജ്ഭവനിൽ 11.45ന് ആണ് വാര്‍ത്താസമ്മേളനം.
ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ ആരോപണത്തില്‍ തെളിവ് പുറത്തുവിടുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. സര്‍വ്വകലാശാല വിഷയത്തില്‍ മുഖ്യമന്ത്രി അയച്ച കത്തുകള്‍ പുറത്തു വിടാനും സാധ്യതയുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ രാവിലെ 11 ന് സംസ്ഥാന ചീഫ് സെക്രട്ടറി ഗവർണറെ കാണും. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പെയിൻ ഉദ്ഘാടനം ചെയ്യുന്നതിന് ക്ഷണിക്കാനാണ് ചീഫ് സെക്രട്ടറി എത്തുന്നതെന്നാണ് വിശദീകരണം. എന്നാൽ , വിവാദ വിഷയത്തിൽ ദൂതനായാണ് ചീഫ് സെക്രട്ടറി എത്തുന്നതെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്.