തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാന്‍ ഉപാധിവെച്ച് ഗവര്‍ണര്‍. നയപ്രഖ്യാപന പ്രസംഗവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനില്‍ എത്തിയപ്പോഴാണ് ഗവര്‍ണറുടെ അസാധാരണമായ നടപടി. അര മണിക്കൂര്‍ നേരം മുഖ്യമന്ത്രി ഗവര്‍ണറുമായി വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും അദ്ദേഹം വഴങ്ങിയില്ല. നാളെ നിയമസഭയില്‍ വായിക്കേണ്ട നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെങ്കില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി അവസാനിപ്പിക്കണമെന്നാണ് ഗവര്‍ണറുടെ ഉപാധി.
രാജ്ഭവനും സര്‍ക്കാറും തമ്മിലുള്ള ബന്ധം വീണ്ടും വശളാകുന്നുവെന്നതിന്റെ സൂചനയാണ് പുതിയ വിവാദം.മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നതിനെതിരെ ഗവര്‍ണര്‍ നേരത്തെ രംത്ത് വന്നിരുന്നു. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രണ്ട് വര്‍ഷം പഴ്സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് നിയമപരമല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.