തിരുവനന്തപുരം: ഗവര്‍ണറുടെ അനാവശ്യ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങി, പൊതുഭരണ സെക്രട്ടറിയുടെ തല വെള്ളിത്തളികില്‍ വച്ച് ഗവര്‍ണര്‍ക്ക് കൊടുത്തുവെന്നും രൂക്ഷ വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രിയും ഗവര്‍ണറും കബളിപ്പിക്കുകയാണെന്നും സര്‍ക്കാരിന്റെ നിയമവിരുദ്ധ നടപടികള്‍ക്ക് ഗവര്‍ണറുടെ ഒത്താശയുണ്ടെന്നും നയപ്രഖ്യാപന ദിവസം പ്രതിപക്ഷം ആരോപിച്ചു. ഗവണ്‍മെന്റ് ചെയ്യുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണര്‍ കൂട്ട് നില്‍ക്കുകയും ഒത്താശ ചെയ്ത് കൊടുക്കുയും ചെയ്യുകയാണ്.
ഒന്‍പത് മണിക്കാണ് ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ഗവര്‍ണറുടെ പ്രതിപക്ഷ വിമര്‍ശനത്തില്‍ അടക്കം ഭരണപക്ഷം ഡെസ്‌ക്കിലടിച്ച് പിന്തുണ നല്‍കിയില്ല. സര്‍ക്കാര്‍ നേട്ടങ്ങള്‍ ഗവര്‍ണര്‍ പറയുമ്പോഴും നിശബ്ദതയായിരുന്നു ഭരണപക്ഷം അവലംബിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, പ്രതിപക്ഷനേതാവ് സംരിക്കാന്‍ എണീറ്റപ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷുഭിതനായി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയാണ് പ്രതിപക്ഷനേതാവെന്നും സഭാ സമ്മേളനത്തില്‍ എല്ലാകാര്യങ്ങളും ചര്‍ച്ച ചെയ്യാം, എന്നാല്‍ ഇതല്ല ശരിയായ സമയമെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി സഭ വിട്ടിറങ്ങി.
നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവയ്ക്കാനുള്ള അനുനയ ചര്‍ച്ചക്കിടെ രാജ്ഭവനില്‍ ഇന്നലെ നടന്നത് നാടകീയ രംഗങ്ങളായിരുന്നു. നയപ്രഖ്യാപനം അംഗീകരിക്കില്ല. ഒപ്പിടില്ലെന്ന നിലപാട് എടുത്ത ഗവര്‍ണര്‍ ചില കാര്യങ്ങളില്‍ വ്യക്തത വേണമെന്ന നിലപാട് എടുത്തതോടെ മുഖ്യമന്ത്രി നേരിട്ടെത്തി. അഡീ.പിഎക്ക് നിയമന ശുപാര്‍ശ അംഗീകരിച്ച ശേഷം തന്റെ ഓഫീസിന് സര്‍ക്കാര്‍ നല്‍കിയ കത്ത് പരസ്യപ്പെടുത്തിയത് വ്യക്തിപരമായി അവഹേളനമാണെന്ന് ഗവര്‍ണ്ണര്‍ തുറന്നടിച്ചു. ചര്‍ച്ചയല്ല തീരുമാനമാണ് വേണ്ടതെന്ന് ഗവര്‍ണ്ണര്‍ നിലപാടെടുത്തു. ഭരണഘടന ബാധ്യതയും ഇതുമായി കൂട്ടിക്കുഴക്കരുതെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തതോടെ ശബ്ദമുയര്‍ന്നു. ഒടുവില്‍ ഗവര്‍ണ്ണറുടെ ഓഫീസിന് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റി പ്രശ്‌നം ഒത്തുതീര്‍പ്പാക്കി.