കോട്ടയം: ഗവ.- എയിഡഡ് ഹയർ സെക്കന്ററി സ്‌കൂളിലെ ലാബ് അസിസ്റ്റന്റുമാർ 2022 ജൂലൈ 6 ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി ഡയറക്ടറേറ്റിന് മുൻപിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ധർണ സമരം നടത്തുന്നു. കെ.എൻ.ഇ.ടി.ഒ, എ.കെ.പി.എൽ.എ, ജി.എച്ച്.എൽ.എ, കെ.എച്ച്.എസ്.എൽ.യു എന്നിവയുടെ സംയുക്ത കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഹയർസെക്കൻഡറി ലാബ് അസിസ്റ്റന്റ് അസോസിയേഷൻ (എപ്.എച്ച്.എസ്.എൽ.എ ) ആഭിമുഖ്യത്തിൽ ആണ് സമരം നടത്തുന്നത്.
ചെയർമാൻ: ഗിരിധരൻ, കൺവീനർ: ജോൺസി ജേക്കബ്
വൈസ് ചെയർമാൻ : മുഹമ്മദ് നബീൽ, ജോയിൻ കൺവീനർ ബൈജു എ, ട്രഷറർ മഹിൻ സജിത്ത് കെ., എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് സുമേഷ് കാഞ്ഞിരം രാജേഷ് ഇ., ജയകൃഷ്ണൻ കെ. അഖിൽ ടി. എന്നിവർ നേതൃത്വം നൽകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1.ഹയർ സെക്കന്ററി പരീക്ഷ മാന്വലിലെ നോട്ട് പരാമർശം ഒഴിവാക്കുക
2.കണ്ണൂർ, കോഴിക്കോട്, മലപ്പുറം ആർ. ഡി. ഡി ഓഫീസുകൾ തടഞ്ഞു വച്ചിട്ടുള്ള ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക
- പൊതുവിദ്യാഭ്യാസ വകുപ്പിന് (എച്ച്.എസ്, എച്ച്.എസ്.ഇ, വി.എച്ച്.എസ്.ഇ) കീഴിൽ വരുന്ന എല്ലാ ഉയർന്ന തസ്തികളിലേക്കും ന്യായമായ പ്രേമോഷൻ ചാനൽ ഉറപ്പ് വരുത്തുക
4.പ്രൊബേഷൻ ഡിക്ലയർ ചെയ്യാനുള്ള ടെസ്റ്റ് ഒഴിവാക്കി ഇൻ സർവീസ് കോഴ്‌സ് അനുവദിക്കുക - ആനുപാതിക അടിസ്ഥാനത്തിൽ ഗ്രേഡ് പ്രമോഷൻ (50%) അനുവദിക്കുക.
- സൂപ്പർ ന്യൂമറി ആയി വെട്ടിക്കുറച്ച ലാബ് അസിസ്റ്റന്റ് തസ്തിക, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി വർദ്ധിപ്പിക്കുക.
- അടിസ്ഥാന യോഗ്യത പ്ലസ്ടു സയൻസായി ഉയർത്തുക
- ലാബ് അസിസ്റ്റന്റ് തസ്തികയുടെ പേര് മാറ്റാൻ ഉള്ള നീക്കം ഉപേക്ഷിക്കുകയും ലാബ് അസിസ്റ്റന്റ് തസ്തികയോടുള്ള വിവേചനം അവസാനിപ്പിക്കുകയും ചെയ്യുക. തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.