എസ് എൻ പുരം : ഗവണ്മെന്റ് വി എച്ച് എസ് കോത്തല സ്കൂളിലെ 1997-98ബാച്ചിലെ വിദ്യാർത്ഥി കൂട്ടായ്മ സ്കൂളിലേക്ക് സാമ്പത്തിക സഹായം നൽകി. തങ്ങളുടെ മാതൃവിദ്യാലയത്തിലേക്ക് ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം എത്തുകയും സ്കൂളും പരിസരവും ക്ലാസ്സ് മുറികളും ഗൃഹാതുരത്വ ത്തോടെ നോക്കി കാണുകയും,അധ്യാപകരുടെ സാന്നിധ്യത്തിൽ കുട്ടികൾക്ക് സഹായം കൈമാറുകയും ചെയ്തു. ഇനിയും സ്കൂളിലേക്ക് ആവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ നൽകാം എന്നുള്ള വാഗ്ദാനം നൽകുകയും സ്കൂളിലെ ഓണപ്പരിപാടികളിൽ പങ്ക് ചേരുകയും ചെയ്തു.
Advertisements