സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും;  ഭരണാനുകൂല സർവ്വീസ് സംഘടനയും സമരരംഗത്ത്

തിരുവനന്തപുരം : ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താത്കാലികമായി തടസ്സപ്പെട്ടേക്കാം. ഭരണമുന്നണിയുടെ ഭാഗമായ സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലും കോൺഗ്രസിന് കീഴിലുള്ള സർവീസ് സംഘടനകളുടെയുെ നേതൃത്വത്തിലാണ് പണിമുടക്ക്. 

Advertisements

കോൺഗ്രസ് അനുകൂല സംഘടനയായ സെറ്റോയും സിപിഐ അനുകൂല സംഘടയായ അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുമാണ് പ്രധാനമായും പണി മുടക്കുന്നത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനഃസ്ഥാപിക്കണം എന്നതാണ് സമര സമിതിയുടെ പ്രധാന ആവശ്യം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണം, ക്ഷാമബത്ത-ശമ്പള പരിഷ്കരണ കുടിശ്ശികകൾ പൂർണമായും അനുവദിക്കണം, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കണം, കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കണം, മെഡിസെപ് സർക്കാർ ഏറ്റെടുക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് ധനവകുപ്പ് മന്ത്രി പറഞ്ഞിട്ട് ഒരു വർഷമായെന്നും ജീവനക്കാരെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ജോയിൻ്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ പറഞ്ഞു. 

പണിമുടക്ക് പരാജയപ്പെടുത്താൻ സിപിഐഎം ശ്രമിക്കുന്നു. പണി മുടക്കിൽ പങ്കെടുക്കരുതെന്ന് അവർ വീടുകൾ കയറി ക്യാംപെയ്ൻ നടത്തി. പണ്ട് ഒരുമിച്ച് സമരം നടത്തിയവർക്ക് ഇന്ന് തങ്ങൾ നടത്തുന്ന സമരത്തോട് യോജിക്കാൻ കഴിയുന്നില്ലെന്നും ജയചന്ദ്രൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.