കൊല്ലാട്: കടുവാക്കുളം സർക്കാർ ഹോമിയോ ഡിസ്പെൻസറിയിൽ ഡിജിറ്റൽ ഓ.പി കോട്ടയം എം.എൽ.എ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡിസ്പെൻസറിയിൽ പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആനി മാമ്മൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജീനാ ജേക്കബ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. വൈശാഖ് പള്ളം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സിബി ജോൺ വാർഡ് മെമ്പർ ശ്രീ. സുനിൽ ചാക്കോ മെമ്പർമാരായ നൈസി മോൾ ഡോ. ലിജി വിജയകുമാർ HMC അംഗം ശ്രീ. തമ്പാൻ വറുഗീസ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ജോബി.ജെ ഡിജിറ്റൽ ഓ.പി പദ്ധതി വിശദീകരണം നടത്തി. NAM മെഡിക്കൽ ഓഫീസർ ഡോ. സുമിത സി യോഗത്തിന് നന്ദി അറിയിച്ചു
കടുവാക്കുളം സർക്കാർ ഹോമിയോ ഡിസ്പെൻസറിയിൽ ഡിജിറ്റൽ ഓ.പി യുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു
