സ‍ര്‍ക്കാര്‍ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങി; ഭാര്യക്കും നാലു വർഷം ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ : സർക്കാർ ഉദ്യോഗസ്ഥന് കൈക്കൂലിയായി കിട്ടുന്ന പണം  അനുഭവിക്കുന്ന ഭാര്യയും ശിക്ഷയ്ക്ക് അർഹയെന്ന് മദ്രാസ് ഹൈക്കോടതി. കൈക്കൂലിയിലൂടെ ആഡംബരജീവിതം നയിച്ചെങ്കിൽ പ്രത്യാഘാതവും അനുഭവിക്കണം. ഭാര്യയും കൈക്കൂലി ആസ്വദിക്കാൻ തുടങ്ങിയാൽ ഇതിന് അവസാനം ഉണ്ടാകില്ല. 

Advertisements

കൈക്കൂലി വാങ്ങുന്നതിൽ നിന്ന് പങ്കാളിയെ പിന്തിരിപ്പിക്കണം. അനധികൃത സ്വത്ത്‌ സമ്പാദന കേസിൽ മുൻ കസ്റ്റംസ് സൂപ്രണ്ടിനെയും  ഭാര്യയെയും കീഴ്കോടതി വെറുതെ വിട്ട ഉത്തരവ് റദ്ദാക്കിയ വിധിയിലാണ് പരാമർശങ്ങൾ. ഇരുവർക്കും 4 വർഷത്തെ കഠിന തടവ് വിധിച്ച് ഹൈക്കോടതി മധുര ബെഞ്ച്. 

Hot Topics

Related Articles