ഗൗരി ലങ്കേഷ് കൊലപാതകം: ജാമ്യം കിട്ടിയ പ്രതികൾക്ക് വൻ സ്വീകരണം; സ്വീകരണം ഒരുക്കിയത് തീവ്ര ഹിന്ദു പ്രവർത്തകർ

ബെംഗളുരു: ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വൻ സ്വീകരണം നൽകി പ്രാദേശിക തീവ്രഹിന്ദു പ്രവർത്തകർ. കേസിൽ ആറ് വർഷക്കാലം ജയിലിൽ കിടന്ന പരശുറാം വാഗ്മോർ, മനോഹർ യാദവ് എന്നിവർക്ക് ഒക്ടോബർ ഒമ്ബതിനാണ് ബെംഗളുരു സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഒക്ടോബർ 11 നാണ് ഇരുവരും പരപ്പന അഗ്രഹാര ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ടത്.

Advertisements

തുടർന്ന് വിജയപുരയിലെ സ്വന്തം നാട്ടിലെത്തിയ ഇരുവരെയും തീവ്ര ഹിന്ദു പ്രവർത്തകർ മാലയിട്ടും ഓറഞ്ച് നിറത്തിലുള്ള ഷാളുകളും അണിഞ്ഞ് മുദ്രാവാക്യം വിളികളോടെ സ്വീകരിക്കുകയായിരുന്നു. ഛത്രപതി ശിവജിയുടെ പ്രതിമയ്ക്ക് മുന്നിൽ വെച്ചാണ് ഇരുവർക്കും മാലയിട്ടത്. ശേഷം ഇരുവരും കാലികാ ഷേത്രത്തിലെത്തി പ്രാർഥന നടത്തുകയും ചെയ്തു.

Hot Topics

Related Articles