ഗൂഗിള്‍ പേ പണിമുടക്കി; പണമിടപാടുകള്‍ ഭാഗികമായി മുടങ്ങിയത് ഉച്ചയോടെ; ആശങ്കയില്‍ ഉപഭോക്താക്കള്‍

കൊച്ചി: ഓണ്‍ലൈന്‍ പേയ്‌മെന്റ് സേവനമായ ഗൂഗിള്‍ പേ പണിമുടക്കി. ഇടപാടുകളൊന്നും നടത്താന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി ഉപഭോക്താക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. തകരാര്‍ ഇതുവരെ കണ്ടെത്താനോ പരിഹരിക്കാനോ സാധിച്ചിട്ടില്ല. എന്നാല്‍ ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ അസിസ്റ്റന്‍ഡ് തുടങ്ങിയ മറ്റ് സേവനങ്ങള്‍ക്ക് തടസമില്ല. ഇക്കാര്യത്തെക്കുറിച്ച് ഗൂഗിളിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

Advertisements

ഡിജിറ്റല്‍ വാലറ്റിന്റെ പ്രവര്‍ത്തനത്തില്‍ തടസം നേരിട്ടതോടെ ഉപഭോക്താക്കള്‍ ആശങ്കയിലാണ്. കോവിഡ്കാലത്ത് ചെറുകിട വ്യാപാരികള്‍ ഉള്‍പ്പെടെ വലിയ തോതില്‍ ഗൂഗിള്‍ പേ ഇടപാടുകളാണ് ഉപയോഗിക്കുന്നത്. സാധാരണക്കാര്‍ ചെറിയ തുക പോലും കൈമാറ്റം ചെയ്യുന്നതും ഗൂഗിള്‍ പേ സേവനമുപയോഗിച്ചാണ്. ഉച്ചയോടെ തടസം നേരിട്ട് തുടങ്ങിയെങ്കിലും ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങള്‍ ലഭ്യമായിട്ടില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള പേമെന്റ് സേവനങ്ങള്‍ നല്‍കുന്ന യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫയ്‌സിന്റെ പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Hot Topics

Related Articles