കേന്ദ്ര ‌ഗ്രാമോദ്യോഗ് വികാസ് യോജന പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു; 18 നും 50 നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയത്തിനു കീഴിലുള്ള ഖാദി വ്യവസായ കമ്മീഷൻ  നടപ്പാക്കുന്ന ഗ്രാമോദ്യോഗ് വികാസ് യോജനയക്ക് കീഴിൽ വിവിധ പരിശീലന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് ഹ്രസ്വകാല പരിശീലന പദ്ധതികളിലേക്ക് അപേക്ഷിക്കാം.

Advertisements

പാഴ്മര കൗശല പരിശീലനം, തേനീച്ച വളർത്തൽ പദ്ധതി, മൺപാത്ര നിർമ്മാണം. ഇലക്ട്രീഷ്യൻ പരിശീലനം, പ്ലംബർ, തയ്യൽ യന്ത്ര പ്രവർത്തന പരിശീലനം(വയനാട് ജില്ലയിൽ മാത്രം), വാഴ നാരുകൾ വേർതിരിച്ചെടുക്കലും ഫൈബർ ഫാൻസി ആർട്ടിക്കിൾ നിർമ്മാണവും എന്നീ മേഖലകളിലാണ് പരിശീലനം ലഭിക്കുക. പരിശീലനം പൂർത്തിയാക്കിയശേഷം സംരംഭകത്വം ആരംഭിക്കുന്നതിനായുള്ള ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റ്, മെച്ചപ്പെട്ട ഉപകരണങ്ങൾ/കിറ്റുകൾ/മെഷിനറികൾ എന്നിവ നൽകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെരഞ്ഞെടുക്കപ്പെട്ട വ്യക്തി അവർക്ക് നൽകിയിട്ടുള്ള യന്ത്ര സാമഗ്രികൾ, ഉപകരണങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികൾക്കായി സ്വയം പ്രഖ്യാപിത ഉടമ്പടി സമർപ്പിക്കണം. പുനരധിവാസം/ കീഴടങ്ങിയ നക്‌സലൈറ്റുകൾ, തീവ്രവാദികൾ, പോരാളികൾ, പ്രതിരോധ ഉദ്യോഗസ്ഥരുടെയും അർദ്ധസൈനിക സേനയുടെയും വിധവകൾ, തീവ്രവാദ ബാധിത കുടുംബങ്ങൾ എന്നിവയ്ക്ക് മുൻഗണന ലഭിക്കും.

പരിശീലന പദ്ധതിയിൽ ചേരാൻ താല്പര്യമുള്ളവർ പേര്, മേൽവിലാസം, വയസ്സ്, ആധാർ നമ്പർ, ഫോൺ നമ്പർ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, രണ്ട് ഫോട്ടോ സഹിതം 2024 ഓഗസ്റ്റ് 19 നു മുൻപായി ലഭ്യമാക്കണം. വിലാസം: ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ്, ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ, സംസ്ഥാന ഓഫീസ്, വൃന്ദാവൻ ഗാർഡൻ, പട്ടം പി.ഒ, തിരുവനന്തപുരം, പിൻ-695004.

Hot Topics

Related Articles