ന്യൂഡൽഹി : ഏപ്രില്‍ 8ന് നടക്കുന്ന സമ്ബൂർണ സൂര്യഗ്രഹണത്തോടൊപ്പം മറ്റൊരു ആകാശക്കാഴ്ച കൂടി ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കും. ഗ്രീൻ ഡെവിള്‍സ് കോമറ്റ് അഥവാ ചെകുത്താൻ വാല്‍നക്ഷത്രം എന്നറിയപ്പെടുന്ന വാല്‍നക്ഷത്രം ദൃശ്യമായേക്കാം. 70 വർഷങ്ങള്‍ക്ക് ശേഷമാണ് ഇത് വീണ്ടും ദൃശ്യമാകുന്നത്. സൂര്യനോട് അടുത്തു നില്ക്കുന്ന നിലയിലാകും ഇത് കാണപ്പെടുക.
12 പി/പോണ്‍സ് ബ്രൂക്സ് എന്നാണ് ഈ വാല്‍നക്ഷത്രത്തിന്റെ യഥാർത്ഥ പേര്. ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ ജീൻ-ലൂയിസ് പോണ്‍സ് ജൂലായ് 1812-ലാണ് ധൂമകേതു കണ്ടെത്തിയത്. 1883-ല്‍ ജ്യോതിശാസ്ത്രജ്ഞനായ വില്യം ബ്രൂക്സ് ,1812-ല്‍ കണ്ട അതേ ധൂമകേതുവാണിത് ഇത് എന്ന് കണ്ടെത്തി. അതിനാലാണ് ഇതിന് രണ്ട് ജ്യോതിശാസ്ത്രജ്ഞരുടെയും പേരുകള്‍ ഉള്ളത്. 17 കിലോമീറ്റർ വീതിയുള്ള ഈ വാല്‍നക്ഷത്രം ഓരോ 70 വർഷമെടുത്ത് സൂര്യനെ ഭ്രമണം ചെയ്യുന്നു. 70 വർഷത്തിലൊരിക്കലാണ് ഇത് സൂര്യനുചുറ്റും ഒരു ഭ്രമണപഥം പൂർത്തിയാക്കുന്നത്. അതിനാല്‍, പോണ്‍സ്-ബ്രൂക്സിനെ കാണുന്നത് ജീവിതത്തില്‍ ഒരിക്കല്‍മാത്രം ലഭിക്കുന്ന അവസരമാണ്. സൂര്യനില്‍ നിന്നുള്ള വികിരണം കടുക്കുമ്ബോള്‍, വാല്‍നക്ഷത്രത്തിന്റെ ഹിമം നിറഞ്ഞ പുറന്തോട് പൊട്ടി ക്രയോമാഗ്മ എന്ന പദാർഥം വെളിയിലേക്കു തെറിക്കും. ഈ തെറിക്കുന്ന പദാർത്ഥ ഘടനയുടെ രൂപം കൊമ്ബുകളെ അനുസ്മരിപ്പിക്കുന്നതിനാലുമാണ് ഇതിനു ഡെവിള്‍സ് കോമറ്റ് എന്ന് മറ്റൊരു പേരുമുണ്ട്. വാല്‍നക്ഷത്രങ്ങളില്‍ പാറയ്ക്കൊപ്പം വിവിധ വാതകങ്ങളും പൊടിപടലങ്ങളുമൊക്കെ തണുത്തുറഞ്ഞ രീതിയില്‍ അടങ്ങിയിട്ടുണ്ട്. ഇവ സൂര്യനു സമീപമെത്തുമ്ബോള്‍ വാതകങ്ങള്‍ ചൂടായി പുറത്തേക്കു പോകുകയും വാലു പോലെ ഘടന പ്രത്യക്ഷപ്പെടുകയും ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിളിപ്പേര്: ഗ്രീൻ ഡെവിള്‍ കോമറ്റ്
വിളിപ്പേരിന് കാരണം: പച്ചവെളിച്ചം പ്രസരിക്കുന്നതിനാലാണ് അതിനെ ഗ്രീൻ ഡെവിള്‍ എന്ന് വിളിക്കുന്നത്.
ധൂമകേതു തരം: ക്രയോവോള്‍ക്കാനിക് വാല്‍നക്ഷത്രം
ക്രയോവോള്കാനിക് പ്രവർത്തനം: ലാവയ്ക്ക് പകരം വാട്ടർ ഐസ്, അമോണിയ ഐസ്, മറ്റ് ശീതീകരിച്ച അസ്ഥിര വസ്തുക്കള്‍ എന്നിവയുടെ മിശ്രിതം പൊട്ടിത്തെറിക്കുന്നതിനാല്‍.