പ്രമേഹ രോഗികള്‍ക്ക് ചായയ്ക്ക് പകരം ഗ്രീന്‍ ജ്യൂസ്; പുതുവര്‍ഷത്തില്‍ പുതിയ പ്രഭാത പാനീയം ശീലമാക്കാം

കൊച്ചി: ചായ, ജ്യൂസ് തുടങ്ങി മിക്ക പാനീയങ്ങളും നിഷിദ്ധമാണ് പ്രമേഹരോഗികള്‍ക്ക്. പഞ്ചസാരയുടെ അളവ് കൂടുതലുള്ളതിനാല്‍ പ്രമേഹരോഗികള്‍ ജ്യൂസ് ഒഴിവാക്കുകയാണ് പതിവ്. ഇന്ത്യയില്‍ 70 ദശലക്ഷത്തോളം പേരാണ് പ്രമേഹബാധിതര്‍. എന്നാല്‍ ചായയ്ക്കും ഫ്രൂട്‌സ് ജ്യൂസിനും പകരം പ്രമാഹരോഗികള്‍ക്ക് ശീലമാക്കാവുന്ന പ്രഭാതപാനീയമാണ് ഗ്രീന്‍ ജ്യൂസ്. വൈറ്റമിന്‍ എ, സി, കെ, അയണ്‍ എന്നിവയാല്‍ സമ്പന്നമായ ഗ്രീന്‍ ജ്യൂസ് ഹൈപ്പര്‍ ടെന്‍ഷന്‍, ഹൃദ്രോഗം തുടങ്ങി എല്ലാത്തരം പ്രമേഹത്തിനുമുള്ള സാധ്യത കുറയ്ക്കുന്നതിനൊപ്പം രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു.

Advertisements

ശരീരത്തെ ഡീടോക്സിഫൈ ചെയ്ത് രക്തം ശുദ്ധമാക്കി ഉപാപചയ നിരക്കു മെച്ചപ്പെടുത്താനും ഇതുവഴി പ്രമേഹസാധ്യത കുറയ്ക്കാനും ഗ്രീന്‍ ജ്യൂസ് സഹായിക്കും. ജീവിതശൈലിയില്‍ ചെറിയ വ്യത്യാസങ്ങള്‍ വരുത്തുക വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗീന്‍ ജ്യൂസ് തയ്യാറാക്കുന്ന വിധം:

ഗ്രീന്‍ ആപ്പിള്‍, കക്കിരിക്ക അഥവാ സാലഡ് വെള്ളരി, നാരങ്ങ, ഗ്രീന്‍ കാബേജ്, സെലറി, പച്ചച്ചീര, ബീറ്റ് റൂട്ട്, വെളുത്തുളളി, തക്കാളി, ഇഞ്ചി, പാവയ്ക്ക ഇവയാണ് ഗ്രീന്‍ ജ്യൂസ് ഉണ്ടാക്കാന്‍ വേണ്ടത്. കുറച്ച് വെള്ളം ചേര്‍ത്ത് ഇവ മിക്സിയില്‍ അടിച്ചെടുത്ത് ഗ്രീന്‍ ജ്യൂസ് തയാറാക്കാം.

Hot Topics

Related Articles