ഗ്രീൻ ടീ ചർമ്മ സംരക്ഷണത്തിന് ഉത്തമമായ ഒരു മാർഗമാണെന്ന് നമുക്ക് അറിയാം. കാറ്റെച്ചിനുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ ടീ ഉപയോഗിക്കുന്നത് മുഖക്കുരു കുറയ്ക്കാനും ചുളിവുകൾ അകറ്റാനും സഹായിക്കും.
ഗ്രീൻ ടീയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് മൃതകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള കഴിവുണ്ട്.
ചർമ്മത്തിലെ കോശങ്ങളെ സംരക്ഷിക്കുകയും നന്നാക്കുകയും ചെയ്യുന്നതിലൂടെ, പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ചെറുക്കാനും മങ്ങിയ ചർമ്മത്തെ ആരോഗ്യമുള്ളതാക്കാനും ഗ്രീൻ ടീയിലെ സംയുക്തങ്ങൾ സഹായിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗ്രീൻ ടീയിലെ വിറ്റാമിനുകൾ, പ്രത്യേകിച്ച് വിറ്റാമിൻ ബി -2 ചർമ്മത്തെ കൂടുതൽ യുവത്വം നിലനിർത്താനും സഹായിക്കും. വിറ്റാമിൻ ബി -2 ന് കൊളാജന്റെ അളവ് നിലനിർത്താനുള്ള കഴിവുണ്ട്. ഗ്രീൻ ടീ ഉപയോഗിച്ച് വീട്ടിലുണ്ടാക്കുന്ന ഫേസ് പാക്ക് ചർമ്മത്തിന് വളരെ ഗുണം ചെയ്യും.
ചർമ്മത്തിന് വളരെ നല്ല പ്രകൃതിദത്ത ഘടകമാണ് മഞ്ഞൾ. കുറച്ച് ഗ്രീൻ ടീയിൽ അൽപം മഞ്ഞൾ ചേർത്ത് മുഖത്തിടുന്നത് കറുപ്പകറ്റാനും ചുളിവുകൾ അകറ്റാനും സഹായിക്കും.
ഒരു മുട്ട നന്നായി അടിച്ചെടുക്കുക. അടിച്ച മുട്ടയിലേക്ക് ഒരു ടേബിൾ സ്പൂൺ ഗ്രീൻ ടീ ഇല ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. 15-20 മിനുട്ട് നേരം ഇട്ടേക്കുക. മുഖം സുന്ദരമാക്കാൻ ഈ പാക്ക് ഫലപ്രദമാണ്