തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ ഓഫിസ് കെട്ടിടം പച്ചപെയിന്റ് അടിച്ച സംഭവം:ഹിന്ദുസമൂഹത്തെ പ്രകോപിതരാക്കാനും ;വിശ്വാസികളെ മുറിപ്പെടുത്താനും ;വി എച്ച് പി

മലപ്പുറം :അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ ഓഫിസ് കെട്ടിടം പള്ളി മാതൃകയില്‍ പച്ച പെയിന്റ് അടിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി വി ആര്‍ രാജശേഖരന്‍ എന്നിവര്‍ പറഞ്ഞു.

Advertisements

വിശ്വാസികളുടെ മനസിനെ മുറിപ്പെടുത്തുന്ന നിലപടാണ് ഇത്തരം നടപടിയിലൂടെ ഇവിടെ സ്വീകരിച്ചത്. ഹിന്ദുസമൂഹത്തെ പ്രകോപിതരാക്കാനുള്ള ഗൂഢശ്രമമാണ് ഇതിനു പിന്നിലെന്നാണ് വ്യക്തമാക്കപ്പെടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ വെച്ച് അതീവ പ്രാധാന്യമുളള ക്ഷേത്രമാണ് മലബാര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുളള തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം. ഇവിടുത്തെ പൂരാഘോഷത്തിന്റെ ഭാഗമായി രൂപീകരിച്ചിരിക്കുന്ന കമ്മിറ്റിയില്‍ ഹൈന്ദവ സമൂഹത്തിലുളളവരേക്കാള്‍ രാഷ്ട്രീയ നേതൃത്വത്തിനാണ് മുന്‍തൂക്കം.

ഇതിനു പിന്നിലും ദുരദ്ദേശമുള്ളതായിട്ടാണ് സംശയിക്കുന്നതെന്നും വി എച്ച് പി നേതാക്കള്‍ പറഞ്ഞു.

Hot Topics

Related Articles