ഗിരിദീപം പോലെ ഒരു സ്‌കൂളിൽ പഠിക്കാനാവാത്തത് എനിക്കും എന്റെ മകനുമുണ്ടായ നഷ്ടം; ആനി ശിവ; കോട്ടയം ഗിരിദീപം ബഥനി സ്‌കൂളിൽ സ്‌പോട്‌സ് ദിനാഘോഷം നടത്തി; സബ് ഇൻസ്‌പെക്ടർ ആനി ശിവ ഉദ്ഘാടനം ചെയ്തു

കോട്ടയം: ഗിരിദീപം പോലെ ഒരു സ്‌കൂളിൽ പഠിക്കാനാവാതെ പോയത് എനിക്കും മകനും ജീവിതത്തിൽ ഉണ്ടായ വലിയ നഷ്ടമാണെന്നു സബ് ഇൻസ്‌പെക്ടർ ആനി ശിവ. കോട്ടയം ഗിരിദീപം ബഥനി സ്‌കൂളിലെ സ്‌പോട്‌സ് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജീവിതത്തിൽ കുട്ടികളോട് നൽകുന്ന ഒരു ഉപദേശം തിരിച്ചറിവില്ലാത്ത പ്രായത്തിൽ എടുത്തു ചാടി ഒരു തീരുമാനവും എടുക്കരുതെന്നാണ്. എന്റെ ജീവിതം തന്നെയാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നതെന്നും അവർ പറഞ്ഞു. കേരള ബാസ്‌ക്കറ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റ് പി.ജെ സണ്ണി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Advertisements

ഗിരിദീപം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ജിബിസിഎസ് പ്രിൻസിപ്പലുമായ ഫാ.ജോസഫ് നോബിൾ മുഖ്യപ്രഭാഷണം നടത്തി. ഇന്റർനാഷണൽ ബാസ്‌ക്കറ്റ്‌ബോൾ കോച്ച് ബിജു ഡി.തേമൻ സ്വാഗതം ആശംസിച്ചു. കോട്ടയം സ്‌പോട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ.ബൈജു വി.ഗുരുക്കൾ മുഖ്യപ്രഭാഷണം നടത്തി. എസ്‌ഐ ആനി ശിവ വിളക്ക് തെളിയിച്ച് സ്‌പോട്‌സ് ദിനാഘോഷം നടത്തി. കെഎസ്എസ്.സി വോളിബോൾ കോച്ച് ലാലുമോൻ ജോൺ, ജിബിഎച്ച്എസ്എസ് പ്രിൻസിപ്പൽ ഫാ.സൈജു കുരിയൻ, ജിയാദ് ഡയറക്ടർ ഫാ.ജസ്റ്റിൻ തോമസ്, സ്‌കൂൾ ഡയറക്ടറായിരുന്ന ഫാ.ബെനഡിക്ട്, ബർസാർ ഫാ.ബിനോയ്, സ്‌കൂൾ പിടിഎ പ്രസിഡന്റ് ബിനു കോയിക്കൽ, വൈസ് പ്രസിഡന്റ് നിബു ലൂക്കോസ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള കുട്ടികളും മാതാപിതാക്കളും പരിപാടികളിൽ പങ്കെടുത്തു.

Hot Topics

Related Articles