കോട്ടയം : ബിജെപിയെ തോൽപ്പിക്കാൻ ഇടതുമുന്നണിയെ ജയിപ്പിക്കാൻ അച്ചാരം വാങ്ങിയാണ് കെ മുരളീധരൻ തൃശൂർ വന്നത് എന്ന് കെ സുരേന്ദ്രൻ. തോൽപ്പിക്കാൻ വേണ്ടി മുന്നിൽ നിൽക്കുന്ന ശിഖണ്ഡിയാണ് അദ്ദേഹം.പത്മജയുടെ പിതൃത്വത്തെ കോൺഗ്രസുകാർ ചോദ്യം ചെയ്യുന്നു.സ്വന്തം മാതാവിനെ ആക്ഷേപിച്ച കോൺഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാൻ പോലും മുരളീധരൻ തയാറായില്ലന്നദ്ദേഹം കുറ്റപ്പെടുത്തി
Advertisements
മുരളീധരൻ നിരവധി പാർട്ടികൾ മാറിയിട്ടുണ്ട്. എന്നിട്ടാണ് ബി ജെ പി യിൽ ചേർന്ന പത്മജയെ വിമർശിക്കുന്നത് ബിജെപിയെ തോൽപ്പിക്കാൻ ആരുമായും കോൺഗ്രസ് കൂട്ടുകൂടും.മോദി ഗ്യാരൻ്റിക്ക് മാത്രമെ കേരളത്തെ രക്ഷിക്കാനാകു എന്നദ്ദേഹം പറഞ്ഞു.