കൊല്ലം : ഓയൂരില്‍ നിന്നും ആറുവയസ്സുകാരി കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണത്തിന് സഹായകമായ രീതിയിലാണ് മാധ്യമങ്ങളുടെ ഇടപെടല്‍ എന്ന് കെ മുരളീധരൻ.അതിന് മാധ്യമങ്ങളെ അഭിനന്ദിക്കുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു
ഇന്നലെ വൈകിട്ടാണ് കൊല്ലം പൂയപ്പള്ളി കാറ്റാടിയില്‍ വച്ച് കാറില്‍ എത്തിയ സംഘം കുട്ടിയെ തട്ടികൊണ്ട് പോയത്. ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റിയായിരുന്നു കുട്ടിയെ കൊണ്ടുപോയത്. സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയശേഷം കുട്ടികള്‍ ട്യൂഷന് പോകും വഴിയായിരുന്നു സംഭവം. KL 01 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയിത്.സംഭവത്തില്‍ പോലീസ് സംസ്ഥാന വ്യാപകമായി തെരച്ചില്‍ തുടരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരത്ത് മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിവരങ്ങള്‍ തേടുന്നതായിട്ടാണ് വിവരം. ഒരാളെ ശ്രീകാര്യത്തില്‍ നിന്നും മറ്റു രണ്ടുപേരെ ശ്രീകണേ്ഠശ്വര പുരത്തു നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍ കേസിലെ കാറുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം തേടാന്‍ വേണ്ടിയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം.