രാജ്യത്ത് പൗരത്വ ഭേദഗതിയെ അംഗീകരിക്കാൻ കഴിയില്ലെന്ന് പറയാൻ കേരളം മാത്രമേ ഉണ്ടായിരുന്നുള്ളു ; മുഖ്യമന്ത്രി പിണറായി വിജയന്‍

മലപ്പുറം: രാജ്യത്ത് പൗരത്വ ഭേദഗതിയെ അംഗീകരിക്കാൻ കഴിയില്ലെന്ന് പറയാൻ കേരളമെന്ന സംസ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഉള്ളതുകൊണ്ട് മാത്രമാണ് ഇതിന് സാധിച്ചത്. വര്‍ഗ്ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഇടതുപക്ഷം എക്കാലത്തും സ്വീകരിക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ തങ്ങള്‍ക്ക് ദൃഢമായ നിലപാട് ഉണ്ടെന്നും പിണറായി വിജയന്‍ മലപ്പുറത്ത് പറഞ്ഞു.

Advertisements

“ഇടതു സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താൻ ബിജെപി ശ്രമിക്കുമ്പോള്‍ യുഡിഎഫ് അതിന് കൂട്ടുനില്‍ക്കുകയാണ്. ഞങ്ങള്‍ ഞങ്ങളുടെ മതനിരപേക്ഷ നിലപാട് തുടരും. അത് ആരെയും ആശ്രയിച്ചുകൊണ്ട‌ല്ല. കേന്ദ്രത്തിലുള്ള സര്‍ക്കാര്‍ വര്‍ഗീയമായ വിഭജനത്തിനാണ് ശ്രമിക്കുന്നത്. പൗരത്വ നിയമം ഉള്‍പ്പടെയുള്ള നിയമങ്ങള്‍ ഇതിന്റെ ഭാഗമായി ഉണ്ടാക്കുന്നതാണ്. കേരളം അതിനെ ഒറ്റക്കെട്ടായി തന്നെ ചെറുത്തി‌ട്ടുണ്ട്. ഇസ്രയേല്‍ അനുകൂല നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. എന്നാല്‍ കേരളം പലസ്തീനോടൊപ്പമാണ് നിന്നത് “- മുഖ്യമന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നവകേരള സദസ് രാജ്യത്തിനാകെ മാതൃകയാണെന്നും ജനാധിപത്യ സംവിധാനത്തില്‍ പുതുമയുള്ള നടപടിയുമാണ്. ജനാധിപത്യ രാജ്യത്ത് ജനങ്ങളാണ് പരമാധികാരി. തെരഞ്ഞെടുപ്പിന് ശേഷം നമ്മള്‍ അധികാരത്തിലേറ്റിയ സര്‍ക്കാര്‍ നമുക്ക് വേണ്ടി എന്തു ചെയ്തു എന്നറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഇതിനു വേണ്ടിയാണ് ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് എന്നത് ആവിഷ്‌കരിച്ചത്. പ്രകടന പത്രികയില്‍ പറഞ്ഞതില്‍ വിരലിലെണ്ണാവുന്നവ ഒഴിച്ച്‌ നടപ്പാക്കി. പ്രോഗ്രസ് റിപ്പോര്‍ട്ടിലൂടെ കഴിഞ്ഞ സര്‍ക്കാര്‍ ജനങ്ങളെ അറിയിച്ചവ ജനം അംഗീകരിച്ചതിന്റെ ഫലമായാണ് ഭരണത്തുടര്‍ച്ച ലഭിച്ചത്.

Hot Topics

Related Articles