കെഎസ്‌യു നേതാവിന്റെ കഴുത്തില്‍ ഇറുക്കി പിടിച്ചു ; ഡിസിപിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത് കോൺഗ്രസ്

കോഴിക്കോട് : കെഎസ്‌യു നേതാവിന്റെ കഴുത്തില്‍ ഇറുക്കി പിടിച്ച ഡിസിപിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോഴിക്കോട് ജില്ലാനേതൃത്വം.കോഴിക്കോട് ഡിസിപി കെ ഇ ബൈജുവിനെതിരെയാണ് കോഴിക്കോട് ഡിസിസി രംഗത്തെത്തിയത്. കെ ഇ ബൈജുവിനെ മാറ്റി നിര്‍ത്തി അന്വേഷിക്കണം. സര്‍ക്കാര്‍ ചെലവില്‍ ഡിെൈവഫ്‌ഐ പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയാണെന്നും ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു.

Advertisements

കോഴിക്കോട് എരഞ്ഞിപ്പാലത്ത് വെച്ചായിരുന്നു മുഖ്യമന്ത്രിയെ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാനെത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കെഎസ്‌യു നേതാവിന് വെള്ളം പോലും കുടിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നവ കേരള സദസ്സില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിക്ക് വേണ്ടെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ അബൂബക്കര്‍ കഴിഞ്ഞ ദിവസം മുക്കത്തെ പ്രഭാത സദസ്സില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി നിര്‍ദേശം ലംഘിച്ച്‌ നേതാവ് നവകേരള യാത്രയുടെ ഭാഗമായത് കനത്ത തിരിച്ചടിയായിരുന്നു. എന്‍ അബൂബക്കറിനെ ഇനി പാര്‍ട്ടിക്ക് വേണ്ടെന്നും അബൂബക്കറോട് വിശദികരണം തേടില്ലെന്നും പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി. അബൂബക്കറെ സ്റ്റാന്റിംഗ് കമ്മറ്റി സ്ഥാനത്ത് നിന്നും അയോഗ്യനാക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles