കോട്ടയം : നടൻ വിനോദ് തോമസിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് പോലീസ് കടക്കുന്നു. നേരത്തെ മോട്ടോര്‍ വാഹന വകുപ്പും ഫോറൻസിക് വിഭാഗം കാറില്‍ പരിശോധന നടത്തിയിരുന്നു.എന്നാല്‍ കാറില്‍ തകരാര്‍ ഒന്നും ഇവര്‍ക്ക് കണ്ടെത്താനായില്ല. വിദഗ്ധരായ മെക്കാനിക് എൻജിനീയര്‍മാരെ എത്തിച്ച പരിശോധിക്കുവാനുള്ള ശ്രമത്തിലാണ് പോലീസ്. ശനിയാഴ്ച വൈകിട്ടായിരുന്നു പാമ്പാടിയിലെ ബാറിനു സമീപത്തെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാര്‍ബണ്‍ മോണോക്‌സൈഡ് ഉള്ളില്‍ ചെന്നതായിരുന്നു മരണകാരണം. ഇക്കാര്യം പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കണ്ടെത്തിയത്. എന്നാല്‍ പരിശോധനയില്‍ ഫോറൻസിക് വിഭാഗത്തിന് കാറിനുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് രൂപപ്പെട്ടത് എങ്ങനെയാണെന്ന് കണ്ടെത്താൻ ആയില്ല.വിനോദ് തോമസിന്റെ സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് രണ്ടിന് മുട്ടമ്പലം പൊതുശ്മശാനത്തില്‍ നടക്കും