കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഇന്ത്യ- ഓസ്ട്രേലിയ മത്സരത്തിനുള്ള ടിക്കറ്റ് വില്‍പന ഇന്ന് തുടങ്ങും ; കീർത്തി സുരേഷ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഇന്ത്യ- ഓസ്ട്രേലിയ മത്സരത്തിനുള്ള ടിക്കറ്റ് വില്‍പന ഇന്ന് തുടങ്ങും. വില്‍പനയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് ചലച്ചിത്രതാരം കീര്‍ത്തി സുരേഷ് നിര്‍വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎല്‍എ ചടങ്ങിന്റെ ഭാഗമാകും. 26ാം തീയതിയാണ് ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ട്വന്റി- ട്വന്റി മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം മറ്റന്നാള്‍ വിശാഖപട്ടണത്ത് നടക്കും. 

Advertisements

സൂര്യകുമാര്‍ കുമാര്‍ യാദവാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ നായകൻ. പതിനഞ്ചംഗ ടീമില്‍ സഞ്ജുവിനെ ഇത്തവണയും ഉള്‍പ്പെടുത്തിയില്ല. നവംബര്‍ 23നാണ് ആദ്യ മത്സരം. ലോകകപ്പിനിടെ പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യയെയും പരിഗണിച്ചിട്ടില്ല. യുവതാരം ഋതുരാജ് ഗെയ്ക്‌വാദാണ് വൈസ് ക്യാപ്റ്റൻ. അവസാന് രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനായി ടീമിനൊപ്പം ചേരും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.