കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തെ മാതൃക രക്ഷാപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് ട്രോള്‍ സ്വഭാവത്തോടെയാണെന്ന് മന്ത്രി എം ബി രാജേഷ്.മുഖ്യമന്ത്രി പറഞ്ഞത് പകുതി തമാശയാണെന്ന് മന്ത്രി പറഞ്ഞു.തെരുവില്‍ നേരിടും എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിന്റേത് തങ്കമനസ്സാണോയെന്ന് മന്ത്രി ചോദിച്ചു.
അക്രമത്തെ അംഗീകരിക്കുന്നതല്ല മുഖ്യമന്ത്രിയുടെ വാക്കുകളെന്ന് മന്ത്രി കെ രാജന് പറഞ്ഞു. ബസിന് മുന്നില്‍ ചാടിയവരെ രക്ഷിച്ചില്ലെങ്കില്‍, പ്രചാരണം മറ്റൊന്നാകുമായിരുന്നുവെന്നാണ് മന്ത്രി പി രാജീവ് പറയുന്നത്. അവരെ രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കില്‍ പ്രചാരവേല വേറെയാകുമായിരുന്നുവെന്നും സംയമനം വിടരുത് എന്നാണ് നിലപാടെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കണ്ണൂരില്‍ നവകേരള ബസിന് മുന്നിലേക്ക് ചാടിവീണ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജീവന് രക്ഷിക്കാനാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. മാതൃകാപരമായ പ്രവര്‍ത്തനം തുടരണമെന്നും പിണറായി വിജയന് പറഞ്ഞിരുന്നു. ക്രൂരമായി മര്‍ദിച്ചതിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കുറ്റത്തിന് കേസെടുത്തപ്പോഴാണ്, ജീവന് രക്ഷാ പ്രവര്‍ത്തനമെന്ന മുഖ്യമന്ത്രിയുടെ വാദം.