കോട്ടയം റവന്യൂ ജില്ലാ കലോത്സവം ; പ്രചാരണത്തിന്റെ ഭാഗമായി പാലാ നഗരത്തിൽ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു

പാലാ : മുപ്പത്തിനാലാമത് കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ പ്രചരണാർത്ഥം പാലാ ടൗണിൽ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. സെൻ്റ് മേരീസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ, സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. ഫ്ളാഷ് മോബിൻ്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു. പാലാ ഡി.ഇ.ഒ ശ്രീമതി സുനി ജ കെ, എ.ഇ.ഒ  കെ.ബി ശ്രീകല, ബി.പി.സി.ശ്രീമതി ജോളി മോൾ ഐസക്ക്,സി.ജീസ എഫ്.സി.സി, ശ്രീ.റെജിമോൻ മാത്യു.  സി.ലിസ്യൂ എഫ്.സി.സി, സി.ലിൻസി എഫ്.സി.സി, ഫാ.സെബാസ്റ്റ്യൻ മാപ്രക്കരോട്ട്, കെ.രാജ് കുമാർ, ലിജോ ആനിത്തോട്ടം എന്നിവർ പ്രസംഗിച്ചു

Advertisements

Hot Topics

Related Articles