ന്യൂസ് ഡെസ്ക് : ജീവന്‍ പോയാലും നവ കേരള സദസ്സില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി.ഗോപിനാഥ്. പങ്കെടുക്കാതിരിക്കാന്‍ തനിക്ക് സമ്മര്‍ദ്ദങ്ങള്‍ പലയിടത്ത് നിന്നും ഉണ്ടാവുമെന്നും എന്നാല്‍ അതില്‍ വഴങ്ങുന്നയാളല്ല താനെന്നും ഗോപിനാഥ് വ്യക്തമാക്കി.അതേസമയം രമ്യാ ഹരിദാസ് എംപിയുടെ നേതൃത്വത്തില്‍ കെപിസിസി നേതാക്കള്‍ ഗോപിനാനാഥിനെ സന്ദര്‍ശിച്ചു.
ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ് നവകേരള സദസ്സില്‍ പങ്കെടുക്കുമെന്ന് അറിയിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു രമ്യ ഹരിദാസിന്റെ നേതൃത്വത്തില്‍ കെപിസിസി നേതാക്കള്‍ എ വി ഗോപിനാഥിനെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഗോപിനാഥമായി ഫോണിലും സംസാരിച്ചു. ഗോപിനാഥ് അടിയുറച്ച കോണ്‍ഗ്രസുകാരന്‍ ആണെന്നും നവകേരള സദസ്സില്‍ പങ്കെടുക്കില്ലെന്നുമാണ് രമ്യ ഹരിദാസ് എംപി പ്രതികരിച്ചത്.