റോബിൻ ബസ് നല്‍കിയ കേസില്‍ കക്ഷി ചേരണം ; ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി കെഎസ്‌ആര്‍ടിസി

കൊച്ചി : റോബിൻ ബസ് പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കെഎസ്‌ആര്‍ടിസി ഹൈക്കോടതിയില്‍. സ്റ്റേറ്റ് ക്യാരേജ് റോളിലാണ് റോബിൻ ബസ് സര്‍വീസ് നടത്തുന്നതെന്നും ഇത് കെഎസ്‌ആര്‍ടിസിയെ ബാധിക്കുന്നുവെന്നും കെഎസ്‌ആര്‍ടിസി ആരോപിക്കുന്നു. റോബിൻ ബസ് നല്‍കിയ കേസില്‍ കക്ഷി ചേരാൻ ഹര്‍ജി നല്‍കിയിരിക്കുകയാണ് കെഎസ്‌ആര്‍ടിസി. 

Advertisements

സ്റ്റേറ്റ് ക്യാരേജ് റോളിലാണ് റോബിൻ ബസ് സര്‍വീസ് നടത്തുന്നതെന്നും ഇത് സര്‍വീസിനെ ബാധിക്കുന്നുവെന്നും കെ എസ് ആര്‍ ടി സി വ്യക്തമാക്കി. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസ് പെര്‍മിറ്റ് ഉപയോഗിച്ച്‌ ഇത്തരത്തില്‍ സര്‍വീസ് നടത്താൻ കഴിയില്ലെന്നാണ് കെ എസ് ആര്‍ ടി സിയുടെ നിലപാട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോബിൻ ബസ് ഹൈക്കോടതി ഉത്തരവിൻറെ പിൻബലത്തിലാണ് പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്നത്. രണ്ട് ആഴ്ചക്ക് ശേഷമാണ് റോബിൻ ബസ് കേസ് ഹൈക്കോടതി പരിഗണിക്കുന്നത്. കെഎസ്ആർടിസിയുടെ ഹര്‍ജിയും കോടതി ഈ കേസിനൊപ്പമായിരിക്കും പരിഗണിക്കുക.

Hot Topics

Related Articles