ഒരു മത്സരം മാത്രം കളിച്ച്‌  ലോകകപ്പിലെ യാത്ര അവസാനിപ്പിക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല ; ആർ അശ്വിൻ

ഡല്‍ഹി : ലോകകപ്പിലെ ആസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ തരക്കേടില്ലാത്ത പ്രകടനമാണ് സ്പിന്നര്‍ രവിചന്ദ്രൻ അശ്വിൻ നടത്തിയത്.പക്ഷേ ടൂര്‍ണമെന്റിലെ മറ്റ് മത്സരങ്ങളില്‍ അശ്വിന് ബെഞ്ചിലിരിക്കേണ്ടി വന്നു. ആദ്യ മത്സരത്തില്‍ 10 ഓവറില്‍ 34 റണ്‍സ് മാത്രം വഴങ്ങിയ അശ്വിൻ ഒരു വിക്കറ്റെടുക്കുയും ചെയ്തിരുന്നു.

Advertisements

അക്സര്‍ പട്ടേലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ 15 അംഗ ടീമില്‍ അശ്വിനെ ഉള്‍പ്പെടുത്തിയത്. എന്നാല്‍, ടൂര്‍ണമെന്റിനിടെ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെ തന്ത്രങ്ങള്‍ മാറ്റാൻ ഇന്ത്യ നിര്‍ബന്ധിതമായി. ഇതുമൂലം ടൂര്‍ണമെന്റില്‍ മറ്റൊരു മത്സരത്തിലും കളിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും അശ്വിൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു മത്സരം മാത്രം കളിച്ച്‌ തന്റെ ലോകകപ്പിലെ യാത്ര അവസാനിപ്പിക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 

നല്ല രീതിയിലാണ് താൻ പന്തെറിഞ്ഞിരുന്നത്. ധര്‍മ്മശാലയില്‍ ന്യൂസിലാൻഡിനെതിരായ മത്സരത്തില്‍ തിരിച്ചു വരാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെ ടീമില്‍ ഓള്‍ റൗണ്ടര്‍മാരുടെ അഭാവമുണ്ടായെന്നും അശ്വിൻ പറഞ്ഞു. ലോകകപ്പിന് മുൻപ് തന്നെ ഇന്ത്യൻ ടീമിനായി പരിശീലകൻ രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റൻ രോഹിത് ശര്‍മ്മയും കൃത്യമായ പദ്ധതി തയാറാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles