ഇടിമിന്നലിൽ നിന്ന് ജാഗ്രതയോടെയിരിക്കാം ; മിന്നൽ ഏൽക്കാൻ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി നിൽക്കാം ; അറിയാം മുൻകരുതലുകൾ

ന്യൂസ് ഡെസ്ക് : ദേശീയതലത്തില്‍ അംഗീകൃത ദുരന്തങ്ങളുടെ പട്ടികയില്‍ ഇടിമിന്നല്‍ ഉള്‍പ്പെടുന്നില്ല. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ സവിശേഷമായ അധികാരം ഉപയോഗിച്ച്‌ 2015 മുതല്‍ കേരളത്തില്‍ ഇടിമിന്നല്‍ അപകടങ്ങള്‍ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisements

മിന്നലിനെ അറിയാം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1.നേരിട്ട് മിന്നലേല്‍ക്കുക : മിന്നല്‍ നേരിട്ടേറ്റുള്ള അപകടങ്ങള്‍ 3 മുതല്‍ 5 ശതമാനം വരെയാണ്. പുറംജോലികളില്‍ ഏര്‍പ്പെരിക്കുന്നവര്‍ക്കാണ് അപകടസാദ്ധ്യത

2.സൈഡ് ഫ്‌ലാഷ് : ഇടിമിന്നലില്‍ നിന്ന് രക്ഷപ്പെടാൻ മരച്ചുവട്ടില്‍ അഭയം പ്രാപിക്കുന്നവരിലാണ് ഇത്തരം അപകടങ്ങള്‍ കണ്ടുവരുന്നത്

3.ഗ്രൗണ്ട് കറണ്ട്: മിന്നല്‍ പതിക്കുന്ന വസ്തുവില്‍ നിന്ന് ഊര്‍ജ്ജം ഭൂപ്രതലത്തിലൂടെ സഞ്ചരിച്ച്‌ മനുഷ്യന് അപകടമുണ്ടാക്കുന്നു. ഇതാണ് മരണത്തിനിടിയാക്കുന്നത്

4.വൈദ്യുതിവഹനം വഴി : വയറുകളിലൂടെയും ലോഹപ്രതലങ്ങളിലൂടെയും വലിയ ദൂരം സഞ്ചരിക്കാൻ മിന്നലുകള്‍ക്ക് ശേഷിയുണ്ട്. കെട്ടിടങ്ങള്‍ക്കകത്ത് അപകടകാരണമാകുന്നത് ഇതാണ്

മുൻകരുതല്‍ 

ഇടിമിന്നല്‍ സമയത്ത് തുറസായ സ്ഥലത്ത് നില്‍ക്കരുത് 

കെട്ടിടത്തിന്റെ ഭിത്തിയിലോ, തറയിലോ സ്പര്‍ശിക്കാതിരിക്കുക

ലാൻഡ് ഫോണ്‍ ഉപയോഗിക്കരുത്, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക

മിന്നലുള്ളപ്പോള്‍ കുളിക്കുകയും ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുകയും അരുത്

പ്രീമണ്‍സൂണ്‍ സീസണിലെ ഏപ്രില്‍ – മേയ് മാസങ്ങളിലും വടക്ക് – കിഴക്കൻ മണ്‍സൂണിലെ ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലുമാണ് കേരളത്തില്‍ ഇടിമിന്നല്‍ കൂടുതല്‍

Hot Topics

Related Articles