കൊച്ചി : ഡോ. വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റീസ് പി.വി.കുഞ്ഞിക്കൃഷ്ണന്‍ പിന്മാറി. വന്ദനയുടെ മാതാപിതാക്കളുമായി സംസാരിച്ചു പോലീസ് റിപ്പോര്‍ട്ട് നല്‍കാന്‍ ഹര്‍ജിയില്‍ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Advertisements
എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ പലതവണ സമയം തേടിയിരുന്നു. ഇന്നലെയും റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ അതൃപ്തി രേഖപ്പെടുത്തിയാണു ജഡ്ജി പിന്മാറിയത്. കോടതിയുടെ നിര്‍ദേശത്തോട് ഇങ്ങനെയല്ല പ്രതികരിക്കേണ്ടതെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു.