ക്രിസ്തുമസ്-ന്യൂ ഇയർ ബംപർ വരുന്നു ; ഒന്നാം സമ്മാന ഭാഗ്യശാലിയ്ക്ക് 400 രൂപയ്ക്ക് സ്വന്തമാക്കാം 20 കോടി രൂപ

ന്യൂസ് ഡെസ്ക് : ക്രിസ്തുമസ്-ന്യൂ ഇയർ ബംപർ വരുന്നു, ഒന്നാം സമ്മാന ഭാഗ്യശാലിയ്ക്ക് 400 രൂപയ്ക്ക് സ്വന്തമാക്കാം 20 കോടി രൂപ.ടിക്കറ്റ് വില്പന നാളെ മുതൽ.കഴിഞ്ഞ തവണ 16 കോടിയായിരുന്ന ഒന്നാം സമ്മാനം ഇത്തവണ ഇരുപത് കോടിയാക്കിയാണ് ഉയർത്തിയിരിക്കുന്നത്.രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്കും ലഭിക്കും.400 രൂപയാണ് ടിക്കറ്റ് വില.25 കോടിയുടെ ഓണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന സമ്മാനം ലഭിക്കുന്ന ലോട്ടറിയാണ് ക്രിസ്തുമസ്, ന്യൂയര്‍ ബംപര്‍.

Advertisements

പൂജ ബംപര്‍ ടിക്കറ്റ് ഭാഗ്യശാലികളെ ഇന്ന് രണ്ട് മണിക്ക് നടക്കുന്ന  നറുക്കെടുപ്പിലൂടെ അറിയാം. 12 കോടിയാണ് പൂജാ ബംപറിന്റെ ഒന്നാം സമ്മാനം. ആകെ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകള്‍ 39 ലക്ഷം ടിക്കറ്റുകളാണ് ഇന്നലെ വരെ വിറ്റുപോയി. രണ്ടാം സമ്മാനം ഒരു കോടി വീതം നാല് പേര്‍ക്കും മൂന്നാം സമ്മാനം 20 ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും. 300 രൂപയാണ് ടിക്കറ്റ് വില.

Hot Topics

Related Articles