കൊല്ലം : കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ ആസൂത്രകൾ സ്ത്രീകളാണന്ന് പോലീസ് നിഗമനം.കേസിലെ രണ്ടു യുവതികളില്‍ ഒരാള്‍ നഴ്‌സിംഗ് കെയര്‍ ടേക്കറെന്ന് ആണ് സംശയം.
ഇവര്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പിന് ഇരയയായ യുവതിയെന്നും പാലാ, പത്തനംതിട്ട മേഖലകളില്‍ ഇവര്‍ ജോലി ചെയ്‌തെന്നും സൂചന. സാമ്ബത്തീകപരമായ തര്‍ക്കമാണ് കുറ്റകൃത്യത്തിന് കാരണമെന്നും പോലീസ് സംശയിക്കുന്നു.കുട്ടിയുടെ പിതാവ് നടത്തിയ ഏതെങ്കിലും സാമ്പത്തിക ഇടപാടിനു സംഭവവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തട്ടിക്കൊണ്ടുപോകലിനു പിന്നില്‍ വിദേശത്തേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തുന്ന സംഘമാണെന്ന സംശയവും പോലീസിനുണ്ട്. ഈ സംഘവുമായി റെജിക്കുള്ള ബന്ധവും അന്വേഷിക്കും. കുട്ടിയുടെ പിതാവ് റെജി മുത്തൂറ്റ് ആശുപത്രിയിലെ ഡയാലിസിസ് ടെക്‌നീഷ്യനാണ്. ഇദ്ദേഹം യുെണെറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ്.കുട്ടിയുടെ മാതാപിതാക്കളുടേതടക്കം കഴിഞ്ഞ ആറ് മാസത്തെ ഫോണ്‍ കോളുകള്‍ പോലീസ് പരിശോധിക്കും.
ഇതിനിടെ കൊല്ലം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘമാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നും സംശയവുമുയര്‍ന്നു. സാമ്ബത്തിക തിരിമറി ഉള്‍പ്പെടെ നടന്നിട്ടുള്ളതായും നിഗമനമുണ്ട്. വിദേശത്തു നിന്നടക്കമുള്ള സാമ്ബത്തിക ഇടപാടുകള്‍ പരിശോധിക്കും
കേസില്‍ സംഘത്തിന് കാര്‍ വാടകയ്ക്ക് എടുത്തു കൊടുത്തയാളെന്ന സംശയത്തെ തുടര്‍ന്ന് ഒരു യുവാവിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും സൂചനയുണ്ട്.