മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം തുടരുന്നു ; ധനവകുപ്പ് പണമനുവദിക്കുന്നില്ലെന്ന് സപ്ലൈകോയുടെ വിശദീകരണം

തിരുവനന്തപുരം : സാധാരണക്കാരന്റെ ആശ്രയമായ മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം തുടരുന്നു. വിലകുറച്ച്‌ വില്‍ക്കുന്ന 13 ഇനം സാധനങ്ങളില്ലാതെ സപ്ലൈക്കോയിലെ ഷെല്‍ഫുകള്‍ ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ഒരു മാസമായി.പൊതുവിപണിയില്‍ വൻവിലയുള്ള സാധനങ്ങള്‍ തേടി സപ്ലൈകോയിലെത്തുന്ന സാധാരണക്കാര്‍ നിരാശരായാണ് മടങ്ങുന്നത്. ധനവകുപ്പ് പണമനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സപ്ലൈകോയുടെ വിശദീകരണം.

Advertisements

13 ഇനം സാധനങ്ങള്‍ വിലകുറച്ചു വില്‍ക്കുന്നതാണ് പൊതുജനങ്ങളെ സപ്ലൈകോയിലേക്ക് അടുപ്പിക്കുന്നത്. എന്നാല്‍ പ്രതീക്ഷയോടെ സപ്ലൈകോയില്‍ എത്തുന്ന ആളുകള്‍ നിരാശരായാണ് മടങ്ങുന്നത്. പഞ്ചസാര സ്റ്റോക്ക് എത്തിയിട്ട് ഒന്നരമാസമായി. വറ്റല്‍മുളകും വൻപയറും തീര്‍ന്നിട്ട് ഒരു മാസം കഴിഞ്ഞു. ഉഴുന്ന് രണ്ടാഴ്ച്ച മുൻപ് തീര്‍ന്നതാണ്. 13 സബ്സിഡി ഇനങ്ങളില്‍ തീര്‍ന്നതാണ്. 13 സബ്സിഡി ഇനങ്ങളില്‍ മറ്റുപലതും ചെറിയ അളവില്‍ സ്റ്റോക്ക് വരും വേഗം തീരും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സപ്ലൈകോയില്‍ സാധനം നല്‍കാൻ വിതരണക്കാര്‍ തയ്യാറല്ല. മുൻപ് വിതരണം ചെയ്ത സാധനങ്ങളുടെ 650കോടി രൂപ കുടിശ്ശിക ഇനിയും സപ്ലൈകോ നല്‍കിയിട്ടില്ല. കേരളം കര്‍ണാടക, ആന്ധ്രാ പ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ വിതരണക്കാര്‍ കേരളപ്പിറവി ദിനത്തില്‍ കൊച്ചിയില്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു. സര്‍ക്കാര്‍ ഇത് കണ്ടഭാവം നടിക്കുന്നില്ല. വര്‍ഷങ്ങളായി സബ്സിഡി നല്‍കുന്ന വകയില്‍ 1525കോടി രൂപയാണ് സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കേണ്ടത്. സാമ്ബത്തിക പ്രതിസന്ധി കാരണം ഒരു രൂപ പോലും തരാനില്ലെന്നാണ് ധനവകുപ്പിൻറെ നിലപാട്.

സപ്ലൈകോ സ്റ്റോറുകളിലെ വിലവിവര പട്ടികയില്‍ പഞ്ചസാരയും മുളകും കാണാതായിട്ട് മാസം ഒന്നു കഴിഞ്ഞു. സപ്ലൈ ഇല്ലാത്ത് സ്ഥാപനമായി സപ്ലൈകോ മാറിയെന്ന വിമര്‍ശനം ശരിവെക്കുന്നതാണ് നിലവിലെ കാഴ്ച്ച. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.