ന്യൂസ് ഡെസ്ക് : മനുഷ്യ സ്നേഹത്തിന്റെ ഹൃദയ സ്പർശവുമായി സി പി എം പ്രവർത്തക . മരണത്തിന് ശേഷവും ഈ കണ്ണുകൾ കാഴ്ചകൾ കാണട്ടെ എന്ന ലീലയുടെ കാഴ്ചപ്പാടുകളാണ് ഇന്ന് മറ്റൊരാൾക്ക് കാഴ്ച ഒരുക്കുന്നത്.
മണ്ണിലേക്ക് ചേരാതെ കണ്ണുകൾ കാഴ്ച്ചകൾ കാണട്ടെയെന്നുള്ള തീരുമാനം മനുഷ്യന് സമൂഹത്തോട് ചെയ്യാൻ കഴിയുന്ന മഹത്തായ പ്രവർത്തിയാണ്. ഞായറാഴ്ച രാവിലെ അന്തരിച്ച വാകത്താനം ചക്കൻചിറ ഗോപാലന്റെ ഭാര്യയും കാടമുറി സിപിഎം അംഗവുമായ ലീലാ ഗോപാലന്റെ കണ്ണുകളാണ് മറ്റൊരാൾക്ക് ദാനം ചെയ്തത്.ഡിവൈഎഫ്ഐയുടെ നേത്ര ദാന ക്യാമ്പയിന്റെ ഭാഗമായി ആറ് വർഷം മുൻപാണ് ലീലാ ഗോപാലൻ കണ്ണുകൾ ദാനം ചെയ്യാനുള്ള സമ്മതപത്രം നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരണ ശേഷം ഡിവൈഎഫ്ഐ പ്രവർത്തകർ കോട്ടയം മെഡിക്കൽ കോളേജിലെ നേത്ര ബാങ്കിൽ അറിയിച്ചതിനെ തുടർന്ന് നേത്ര ചികിത്സ വിഭാഗം തലവൻ ഡോ. വിജയമ്മയുടെ നേതൃത്വത്തിൽ ഡോ.ജിഷ. കെ, ഡോ. ജലീസ ഒ. പി, ഡോ വരുൺ, നേഴ്സിംഗ് അസിസ്റ്റന്റ് വൽസല കുമാരി എന്നിവരടങ്ങുന്ന മെഡിക്കൽ സംഘം വീട്ടിലെത്തി തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു.
കർഷക തൊഴിലാളി യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗവും സജീവ സിപിഎം പ്രവർത്തകയുമായിരുന്നു ലീലാ ഗോപാലൻ.
സംസ്കാരം ഞായർ വൈകുന്നേരം 4 ന് വീട്ടുവളപ്പിൽ നടത്തി.