കോട്ടയം  മീനടം പുതുവയലിൽ അച്ഛനേയും മകനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ ഒഴിയുന്നില്ല ; മകനെ കൊന്ന ശേഷം പിതാവ് ജീവനൊടുക്കിയാതാകാം എന്ന നിഗമനത്തിൽ പോലീസ് ; നാളെ പോലീസ് സർജൻ പ്രദേശത്ത് എത്തി പരിശോധന നടത്തും

കോട്ടയം : മീനടം പുതുവയലിൽ അച്ഛനേയും മകനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ ഒഴിയുന്നില്ല. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക്  പിന്നിലെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം . ബിനുവിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച കുറിപ്പിലും ഇത് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വയറിംഗ് തൊഴിലാളിയായ ബിനുവിന് വലിയ സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നില്ല എന്നാണ് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇയാൾക്ക് 15000 രൂപയുടെ ബാധ്യത മാത്രമാണ് ഉള്ളതെന്നാണ് കണ്ടെത്തിയത്. 

Advertisements

പുലർച്ചെ നടക്കാൻ ഇറങ്ങാറുള്ള ബിനു പതിവായി മകളെയാണ് കൂടെ കൂട്ടുന്നത്  എന്നാൽ ഇയാൾ പതിവിന് വിപരീതമായി മകനെ കൂടെ കൂട്ടിയത് എന്ത് കാരണത്താൽ ആണെന്നുള്ള സംശയം നിലനിൽക്കുന്നുണ്ട്. മകന്റെ കഴുത്തിൽ രണ്ട് തവണ കയർ ചുറ്റിയ നിലയിൽ ആയിരുന്നു. ഇതിനാൽ തന്നെ ഇയാൾ മകനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ് . ഇൽക്വസ്റ്റ് നടപടികൾ പോലീസ് പൂർത്തിയാക്കിയെങ്കിലും വ്യക്തമായ ധാരണ പോലീസിന് ലഭിച്ചിട്ടില്ല. നാളെ പോലീസ് നേതൃത്വത്തിൽ പോലീസ് സർജൻ  പ്രദേശത്ത് പരിശോധന നടത്തും. ഇതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോസ്റ്റ് മോർട്ടത്തിലും അസ്വഭാവികമായി മറ്റൊന്നുമില്ല എന്നാണ് പോലീസിന്റെയും ഡോക്ടർമാരുടെയും കണ്ടെത്തൽ. എന്നാൽ ശിവഹരിയുടെ കഴുത്തിയ കയർ രണ്ട് തവണ ചുറ്റിയ നിലയിലായിരുന്നു പോലീസ് കണ്ടെന്നായത്. അതിനാൽ തന്നെ ഇയാൾ മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നിരിക്കാം എന്ന നിഗമനത്തിൽ തന്നെയാണ് പോലീസ് . ഇത്തരത്തിൽ മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുവാനുള്ള കാരണം ഇപ്പോഴും ആർക്കും വ്യക്തമല്ല. 

പഠനത്തിൽ മികവ് പുലർത്തിയിരുന്ന ശിവഹരി മറ്റ് കരിക്കുലർ പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പാടി ആലാംപള്ളി സ്കൂൾ പ്രധാന അധ്യാപിക ബോധരഹിതയായി. മറ്റ്  അധ്യാപകരും സഹപാഠികളും പ്രിയപ്പെട്ട വിദ്യാർത്ഥിയുടെ വിയോഗത്തിൽ നീറുകയായിരുന്നു. അധ്യാപകർക്കുൾപ്പടെ പ്രിയങ്കരനായ വിദ്യാർത്ഥിയായിരുന്നു ശിവഹരി . അതിനാൽ തന്നെ  ശിവഹരിയുടെ വിയോഗത്തിൻ സങ്കടക്കടലിലാണ് പാമ്പാടി ആലാംപള്ളി സ്കൂൾ അധികൃതരും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.