ന്യൂസ് ഡെസ്ക് : വ്ളോഗര്‍, മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബാനെതിരെ മുന്‍ ഭാര്യ നല്കിയ പോക്സോ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം. തലശ്ശേരി പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. മുന്‍ഭാര്യയുടെ പരാതിയില്‍ ധര്‍മടം പൊലീസ് മല്ലു ട്രാവലറിനെതിരെ കേസ് എടുത്തിരുന്നു. ശൈശവ വിവാഹം, ഗാര്‍ഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്. വിദേശ വനിതക്കെതിരായ ലൈംഗിക അതിക്രമ പരാതിക്ക് പിന്നാലെയാണ് മല്ലു ട്രാവലര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ പോക്സോ കേസ് കൂടി.
പ്രായപൂര്‍ത്തിയാകും മുൻപ് വിവാഹം കഴിച്ചുവെന്നും 15-ാം വയസ്സില്‍ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ പോലും അതിക്രൂരമായി പീഡിപ്പിച്ചു, ഗര്‍ഭഛിദ്രം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് ആദ്യഭാര്യ ഷാക്കിറിനെതിരെ ഉന്നയിച്ചിരുന്നത്. ഇവര്‍ ധര്‍മ്മടം പോലീസില്‍ പരാതിയും നല്കിയിരുന്നുഈ പരാതിയിന്മേലാണ് പോക്സോ ചുമത്തി കേസെടുത്തിരുന്നത്. അതേസമയം, സൗദി യുവതിയുടെ പീഡന പരാതിയില്‍ ഷാക്കിര്‍ സുബ്ഹാന് ഹൈക്കോടതി സ്ഥിരം ജാമ്യം നല്‍കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ പരാമര്‍ശങ്ങളൊന്നും പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സെന്‍ട്രല്‍ പോലീസ് കേസ് എടുത്തതിന് പിറകെ കാനഡയിലേക്ക് പോയ ഷാക്കിറിനെ പോലീസിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇടക്കാല ജാമ്യം കോടതി അനുവദിക്കുകയും കോടതി നിര്‍ദ്ദേശ പ്രകാരം ഷാക്കിര്‍ ചോദ്യം ചെയ്യലിന് ഹാജരാകുകയും ചെയ്തു.