കൂരോപ്പട : സഞ്ചാരയോഗ്യമല്ലാതായി മാറിയ പഞ്ചായത്ത് റോഡുകൾ അടിയന്തിരമായി സഞ്ചാരയോഗ്യമാക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് ആവശ്യപ്പെട്ടു. കൂരോപ്പട പഞ്ചായത്ത് ഓഫീസിന് മുൻപിൽ കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ നടത്തിയ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫിൽസൺ മാത്യൂസ്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു സി.കുര്യൻ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് നേതാക്കളായ അനിൽ കൂരോപ്പട, എം.പി അന്ത്രയോസ്, സന്ധ്യാ സുരേഷ്, ഹരി ചാമക്കാല, അഭിലാഷ് മാത്യൂ, റ്റി.ജി ബാലചന്ദ്രൻ, രാജേന്ദ്രൻ തേരേട്ട്, എൽ.എസ് കുര്യൻ, എം.പി ഗോപാലകൃഷ്ണൻ നായർ, സണ്ണി കണ്ടങ്കാവ്, ജയാ തങ്കപ്പൻ, രാജൻ മാത്യൂ , ജോയി ഇലഞ്ഞി തുടങ്ങിയവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജലമിഷൻ പ്രവർത്തനം കാര്യക്ഷമമാക്കുക,
പഞ്ചായത്തിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക,ജനങ്ങൾക്ക് സമയബന്ധിതമായി സേവനം ലഭ്യമാക്കുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്ത് ഓഫീസിന് മുൻപിൽ കോൺഗ്രസ് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട, പഞ്ചായത്ത് അംഗങ്ങളായ ബാബു വട്ടുകുന്നേൽ, കുഞ്ഞൂഞ്ഞമ്മ കുര്യൻ, സന്ധ്യാ സുരേഷ്, അമ്പിളി മാത്യൂ, സോജി ജോസഫ് എന്നിവർ ധർണ്ണ നടത്തി.