തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഴിമതി നടത്തിയ ഉദ്യോഗസ്ഥന്മാരെ സംരക്ഷിച്ച മുഖ്യമന്ത്രി മറുപടി പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞതെല്ലാം കള്ളമാണെന്ന് ബോധ്യമായിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ റോള്‍ വ്യക്തമായെന്നും പിണറായി വിജയൻ പ്രതിസ്ഥാനത്താണെന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.വിധേയനായത് കാരണമാണ് ശിവശങ്കര്‍ ഒന്നും പറയുന്നില്ലെന്നും കസ്റ്റംസ് റിപ്പോര്‍ട്ടിലൂടെ മുഖ്യമന്ത്രിയുടെ പങ്ക് തെളിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Advertisements