ജി.എസ്.ടിയിൽ സംസ്ഥാനങ്ങൾക്ക് പിൻതുണയുമായി സുപ്രീം കോടതി; ജി.എസ്.ടി കൗൺസിലിൽ നിർണ്ണായക വിധി

ന്യൂഡൽഹി: ജി.എസ്.ടി കൗൺസിൽ നിർദേശങ്ങൾ നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ബാധ്യസ്ഥരല്ലെന്ന് സുപ്രീംകോടതിയുടെ നിർണായക വിധി.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ജി.എസ്.ടി കൗൺസിൽ നിർദേശങ്ങൾക്ക് ഉപദേശക സ്വഭാവം മാത്രമാണുള്ളതെന്ന് കോടതി നിരീക്ഷിച്ചു.

Advertisements

കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ഇതുസംബന്ധിച്ച് നിയമനിർമ്മാണവും നടത്താം. ജി.എസ്.ടി കൗൺസിലിന്റെ നിർദേശങ്ങൾ അതുപോലെ നടപ്പാക്കുകയാണെങ്കിൽ അത് ഫെഡറലിസത്തെ ബാധിക്കുമെന്ന നിരീക്ഷണവും കോടതിയിൽ ഉണ്ടായി.

Hot Topics

Related Articles