ജി.എസ്.ടി നിരക്കുകളും നടപടിക്രമങ്ങളും ലഘൂകരിക്കണമെന്ന് ഉമ്മൻ ചാണ്ടി.

കോട്ടയം: ജി.എസ്.ടിനിരക്കുകളും നടപടിക്രമങ്ങളും ലഘൂകരിച്ചാൽ മാത്രമേ ജനസൗഹൃദ നികുതി യെന്ന സ്ഥിതി കൈവരിക്കാനാകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളാ ഗവ കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ഹോട്ടൽ ഐഡയിൽ സംഘടിപ്പിച്ച സംസ്ഥാനതല ജി-എസ്.ടി പഠനക്കളരി, വികാസ് മുദ്ര വെബ് പോർട്ടൽ, യൂടൂബ് ചാനൽ എന്നിവയുടെ ഉൽഘാടനം ഓൺലൈൻ – ഓഫ് ലൈൻ മീറ്റിംഗിൽ നിർവ്വഹിക്കുകയായിരുന്നുഅദ്ദേഹം.

Advertisements

നിർമ്മാണ വസ്തുക്കൾക്ക് 28, 18 ശതമാനം നിരക്കുകൾ അടിസ്ഥാന സൗകര്യ വികസനം പ്രതിസന്ധിയിലാക്കുന്നുണ്ട്.
നിർമ്മാണ വസ്തുക്കളുടെ ക്ഷാമവും വിലക്കയറ്റവും മൂലമുള്ള പ്രശ്‌നങ്ങൾ രൂക്ഷമാക്കുന്നതാണു് നികുതി നിരക്കുകൾ. പരമാവധി നിരക്ക് 12 ശതമാനമാക്കി കുറയ്ക്കണം. അനാവശ്യ നടപടിക്രമങ്ങൾ സംരംഭകരെ വലയ്ക്കുന്ന സാഹചര്യവും ഒഴിവാക്കപ്പെടണം. ചെറുകിട-ഇടത്തരം സംരംഭകർക്ക് നടപ്പാക്കാൻ സാധിയ്ക്കാത്ത നിബന്ധനകൾ ഒഴിവാക്കാൻ അവരുമായി ചർച്ച നടത്തണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ.ജി.സി.എ സംസ്ഥാന പ്രസിഡൻറ് വർഗീസ് കണ്ണമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജി-എസ്.ടി അഡീഷണൽ കമ്മീഷണർ എബ്രഹാം റെൻ ഐ.ആർ.എസ്,
ടാക്‌സ് ട്രെയിനർ പി.വെങ്കിട്ടരാമ അയ്യർ, ടാക്‌സ് കൺസൾട്ടന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ എ.എൻ.പുരം ശിവകുമാർ ,ബിൽഡേഴ്‌സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ നജീബ് മണ്ണേൽ, കെ.ജി.സി.എ ജില്ലാ പ്രസിഡന്റ് റജി. ടി. ചാക്കോ, സെക്രട്ടറി ഷാജി ഇലവത്തിൽ, ട്രഷറർ മനോജ് പാലാത്ര, വൈസ് പ്രസിഡന്റ് കെ. ഡി. ദേവരാജൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.