കോഴിക്കോട് : സിഎംആര്‍എല്‍ വിവാദത്തില്‍ മാത്യു കുഴല്‍നാടനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. മുഖ്യമന്ത്രിയുടെ മകള്‍ ജി എസ് ടി അടച്ചുവെന്ന് പറഞ്ഞാല്‍പ്പോര, കണക്ക് പുറത്തുവിടണം അതുവരെയും മുഖ്യമന്ത്രിയുടെ കുടുംബം സംശയത്തിന്റെ നിഴലിലായിരിക്കും.മാത്യു കുഴല്നാടന് ഈ വിഷയത്തില്‍ മാപ്പുപറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പി ജെ ജോസഫിനെതിരായ പരാമര്‍ശത്തില്‍ സിപിഎം നേതാവ് എം എം മണിയെ മുരളീധന് വിമര്‍ശിച്ചു. സിപിഎമ്മിന്റെ കൂലിത്തല്ലുകാരനാണ് എം എം മണി, പി ജെ ജോസഫിനെതിരെ നടത്തിയത് വളരെ മോശം പരാമര്‍ശമാണ്.എം എം മണിയ്ക്ക് വേണ്ടി മുഖ്യമന്ത്രി മാപ്പുപറയണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. വന്ദേ ഭാരതിന്റെ സമയക്രമം ഉറപ്പാക്കാന്‍ റെയില്‍വെ മന്ത്രാലയത്തിന് കത്തയച്ചതായും മുരളീധരന് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിഎംആര്‍എലില്‍ നിന്ന് കൈപ്പറ്റിയ പണത്തിന് വീണാ വിജയന്റെ കമ്പനി ജിഎസ്ടി അടച്ചുവെന്ന് തെളിഞ്ഞസാഹചര്യത്തില് മാത്യു കുഴല്നാടന് എം എല്‍ എ മാപ്പ് പറയണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.