ജിഎസ്ടി യോഗം ഇന്ന് ചേരും; ജിഎസ്ടി രജിസ്ട്രേഷൻ, ആധാർ ബയോമെട്രിക് നിർബന്ധമാക്കാൻ സാധ്യത

ദില്ലി : അൻപത്തി മൂന്നാമത് ജിഎസ്ടി യോഗം ഇന്ന് ധനമന്ത്രി നിർമല സീതാരാമന്‍റെ അധ്യക്ഷതയില്‍ ചേരും. ആധാർ ബയോമെട്രിക് വഴി ജിഎസ്ടി രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള പുതിയ ചട്ടം യോഗത്തില്‍ പ്രഖ്യാപിച്ചേക്കും. ജിഎസ്ടി രജിസ്ട്രേഷൻ, ആധാർ ബയോമെട്രിക് നിർബന്ധമാക്കാനാണ് സാധ്യത. ഗുജറാത്ത്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നുണ്ട്. ബജറ്റ് അവതരണത്തിന് തൊട്ടുമുൻപുള്ള ജിഎസ്ടി യോഗമാണ് ഇന്ന് ചേരുന്നത്. മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ജിഎസ്ടി യോഗം കൂടിയാണ് ഇത്. ജിഎസ്ടി യോഗത്തിന് മുമ്ബ് ധനമന്ത്രിമാരുടെ ബജറ്റ് ചർച്ചകള്‍ക്കായുള്ള യോഗവും ചേരും.

Advertisements

Hot Topics

Related Articles