കൊച്ചി; താരസംഘടനയായ അമ്മയ്ക്ക് നോട്ടീസ് അയച്ച് ജിഎസ്ടി വകുപ്പ് . 8.34 കോടി രൂപ ജിഎസ്ടി ടേണ്‍ ഓവര്‍ മറച്ചുവെച്ചെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് നോട്ടീസ്.നികുതിയും പലിശയും പിഴയുമായി അമ്മ നാല് കോടി രൂപ അടക്കണമെന്നും ആവശ്യപ്പെട്ടു. ജിഎസ്ടി വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2018-2022 കാലയളവിലെ അമ്മയുടെ അക്കൗണ്ടിലാണ് ക്രമക്കേട്.
2017ല്‍ ജിഎസ്ടി ആരംഭിച്ചിട്ടും അമ്മ രജിസ്ട്രേഷന് എടുത്തത് 2022 ലാണ്. ജിഎസ്ടി വകുപ്പ് സമണ്‍സ് നല്കിയ ശേഷമാണ് അമ്മ രജിസ്ട്രേഷന് എടുക്കാന്‍ തയ്യാറായത്. ജിഎസ്ടി എടുക്കാതെ അമ്മ അഞ്ച് വര്‍ഷം ഇടപാടുകള്‍ നടത്തിയതായാണ് ജിഎസ്ടി വകുപ്പിന്റെ കണ്ടെത്തല്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചാരിറ്റബിള്‍ ഇന്സ്റ്റിറ്റ്യൂഷന് എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ സ്റ്റേജ് ഷോകളില്‍ നിന്നടക്കം വരുമാനം നേടുന്നുണ്ട്. ഇക്കാര്യത്തില്‍ അധികൃതര്‍ക്ക് ഉടന്‍ മറുപടി നല്‍കുമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചു.